- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദം ഉയർത്തിയ എന്റെ ഭർത്താവ് ജയിലിൽ കിടക്കുമ്പോൾ രാജകുമാരനെ സ്വീകരിക്കാൻ എങ്ങനെ ബ്രിട്ടന് കഴിയുന്നു? കാനഡയിലേക്ക് രക്ഷപ്പെട്ട സൗദി എഴുത്തുകാരന്റെ ഭാര്യ ചോദിക്കുന്നു
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് ചുവപ്പുപരവതാനി വിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം. സ്വാതന്ത്ര്യത്തെക്കുറിച്ച് ബ്ലോഗിൽ ലേഖനമെഴുതിയതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സൗദി എഴുത്തുകാരന്റെ ഭാര്യടക്കമുള്ളവർ മുഹമ്മദദ് ബിൻ സൽമാനെ ബ്രിട്ടൻ സ്വീകരിച്ച രീതിക്കെതിരെ രംഗത്തുവന്നു. റൈഫ് ബദാവിയെന്ന എഴുത്തുകാരനെയാണ് സൗദി ഭരണകൂടം തടവ് ശിക്ഷയ്ക്കും ആയിരം ചാട്ടയടിക്കും വിധിച്ചത്. ആദ്യത്തെ 50 ചാട്ടയടിയേറ്റപ്പോൾത്തന്നെ റൈഫ് മൃതപ്രായനായെന്ന് അദ്ദേഹത്തിന്റെ ഭാര്യ എൻസാഫ് ഹൈദർ പറയുന്നു. ഇനിയും 950 ചാട്ടയടികൂടി ശേഷിക്കുന്നുണ്ട്. കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് തന്റെ ഭർത്താവിന്റെ നേർക്ക് നടക്കുന്നതെന്നും എൻസാഫ് പറയുന്നു. അത്തരമൊരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ചുവപ്പ് പരവതാനി വിരിക്കാൻ ബ്രിട്ടന് കഴിയുന്നതെങ്ങനെയെന്ന് ഇപ്പോൾ കാനഡയിലുള്ള എൻസാഫ് ചോദിക്കുന്നു. 2012-ലാണ് റൈഫ് ബദാവി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇളക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് ചുവപ്പുപരവതാനി വിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം. സ്വാതന്ത്ര്യത്തെക്കുറിച്ച് ബ്ലോഗിൽ ലേഖനമെഴുതിയതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സൗദി എഴുത്തുകാരന്റെ ഭാര്യടക്കമുള്ളവർ മുഹമ്മദദ് ബിൻ സൽമാനെ ബ്രിട്ടൻ സ്വീകരിച്ച രീതിക്കെതിരെ രംഗത്തുവന്നു. റൈഫ് ബദാവിയെന്ന എഴുത്തുകാരനെയാണ് സൗദി ഭരണകൂടം തടവ് ശിക്ഷയ്ക്കും ആയിരം ചാട്ടയടിക്കും വിധിച്ചത്.
ആദ്യത്തെ 50 ചാട്ടയടിയേറ്റപ്പോൾത്തന്നെ റൈഫ് മൃതപ്രായനായെന്ന് അദ്ദേഹത്തിന്റെ ഭാര്യ എൻസാഫ് ഹൈദർ പറയുന്നു. ഇനിയും 950 ചാട്ടയടികൂടി ശേഷിക്കുന്നുണ്ട്. കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് തന്റെ ഭർത്താവിന്റെ നേർക്ക് നടക്കുന്നതെന്നും എൻസാഫ് പറയുന്നു. അത്തരമൊരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ചുവപ്പ് പരവതാനി വിരിക്കാൻ ബ്രിട്ടന് കഴിയുന്നതെങ്ങനെയെന്ന് ഇപ്പോൾ കാനഡയിലുള്ള എൻസാഫ് ചോദിക്കുന്നു.
2012-ലാണ് റൈഫ് ബദാവി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇളക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലിടുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉയർത്തിപ്പിടിക്കുന്ന സൗദി ലിബറൽസ് എന്ന വെബ്‌സൈറ്റും ബ്ലോഗും തുടങ്ങിയതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പത്തുവർഷത്തെ ജയിൽശിക്ഷയും ആയിരം ചാട്ടയടിയും ശിക്ഷയും വിധിച്ചു. ഇതിൽ ആദ്യത്തെ 50 ചാട്ടയടി 2015-ൽ നൽകി.
റൈഫ് അറസ്റ്റിലായതോടെ, എൻസാഫ് തന്റെ മൂന്നുമക്കളെയും കൊണ്ട് 2013-ൽ കാനഡയിലേക്ക് രക്ഷപ്പെട്ടു. സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യുന്നതിനും വ്യവസായം തുടങ്ങുന്നതിനുമൊക്കെ സ്വാതന്ത്ര്യം അനുവദിച്ച പുരോഗമന ചിന്താഗതിക്കാരനായ മുഹമ്മദ് ബിൻ സൽമാൻ, നിരപരാധിയായ തന്റെ ഭർത്താവിന് മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻസാഫ് പറഞ്ഞു. മാപ്പുനൽകുകയും ഭർത്താവിനെ കാനഡയിലേക്ക് നാടുകടത്തുകയും ചെയ്താൽ, സൗദി പുരോഗമനത്തിന്റെ പാതയിലാണെന്ന് ലോകം തിരിച്ചറിയുമെന്നും അവർ പറയുന്നു
കടുത്ത പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് മുഹമ്മദ് ബിൻ സൽമാന്റെ ബ്രിട്ടീഷ് സന്ദർശനം. സൗദിയിൽ ഇതര മതവിഭാഗങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും യെമനിലെ മനുഷ്യാവകാശ ലംഘനങ്ങളിലും ലേബർ പാർട്ടി നേതാക്കളുൾപ്പെടെ പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. എന്നാൽ, രാജ്ഞിക്കൊപ്പം ഉച്ചഭക്ഷണവും ചാൾസ് രാജകുമാരനൊപ്പം അത്താഴവിരുന്നും കഴിച്ച മുഹമ്മദ് ബിൻ സൽമാന് രാജകീയ വരവേൽപ്പാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.