- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിൽ ജോലി നഷ്ടപ്പെട്ട ലണ്ടനിലെ ഇന്ത്യൻ വംശജനോട് ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടു; കോടാലികൊണ്ടു 124 തവണ വെട്ടി ഭാര്യയെക്കൊന്ന ഇന്ത്യക്കാരന്റെ വിചാരണ തുടങ്ങി
ബാങ്കിൽ ജോലി നഷ്ടപ്പെട്ടതിന് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പടുത്തിയ ഇന്ത്യൻ വംശജന്റെ വിചാരണ ആരംഭിച്ചു. സഞ്ജയ് നിഝാവാനെതിരെയാണ് ഗിൽഡ്ഫഡ് ക്രൗൺ കോടതിയിൽ വിചാരണ തുടങ്ങിയത്. സറേയിലെ വീട്ടിൽവച്ചാണ് സോണിറ്റ നിഝാവാൻ കൊല്ലപ്പെട്ട്. മഴുകൊണ്ടുള്ള 124 മുറിവുകൾ ഇവരുടെ ദേഹത്തുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതിന്റെ മാനസിക സംഘർഷിത്തിലായിരുന്ന സഞ്ജയ്, വിവാഹ മോചന ആവശ്യം കൂടി വന്നതോടെ നിയന്ത്രണം വിട്ട് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തറുത്താണ് സോണിറ്റയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർ സാലി ഒ സള്ളിവൻ കോടതിയെ അറിയിച്ചു. തലയിലും കഴുത്തിലുമായിരുന്നു മുറിവുകളിലേറെയും ആക്രമിക്കാനുപയോഗിച്ച മഴു ശരീരത്തിനടുത്തനിന്നുതന്നെ കണ്ടെത്തിയിരുന്നു. പൊലീസെത്തുമ്പോൾ സഞ്ജയ് വീട്ടിൽത്തന്നെയുണ്ടായിരുന്നു. അടുക്കളയിൽ ഇരുന്നുകൊണ്ട് ചെറിയ കത്തിയെടുത്ത് സ്വന്തം കാലിൽ കുത്തി പരിക്കേൽപ്പിച്ചുകൊണ്ടിരുന്ന സഞ്ജയെ പൊലീസ് ആശുപത്രിയിലെത്തിച
ബാങ്കിൽ ജോലി നഷ്ടപ്പെട്ടതിന് തന്നോട് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പടുത്തിയ ഇന്ത്യൻ വംശജന്റെ വിചാരണ ആരംഭിച്ചു. സഞ്ജയ് നിഝാവാനെതിരെയാണ് ഗിൽഡ്ഫഡ് ക്രൗൺ കോടതിയിൽ വിചാരണ തുടങ്ങിയത്.
സറേയിലെ വീട്ടിൽവച്ചാണ് സോണിറ്റ നിഝാവാൻ കൊല്ലപ്പെട്ട്. മഴുകൊണ്ടുള്ള 124 മുറിവുകൾ ഇവരുടെ ദേഹത്തുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതിന്റെ മാനസിക സംഘർഷിത്തിലായിരുന്ന സഞ്ജയ്, വിവാഹ മോചന ആവശ്യം കൂടി വന്നതോടെ നിയന്ത്രണം വിട്ട് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തറുത്താണ് സോണിറ്റയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർ സാലി ഒ സള്ളിവൻ കോടതിയെ അറിയിച്ചു. തലയിലും കഴുത്തിലുമായിരുന്നു മുറിവുകളിലേറെയും ആക്രമിക്കാനുപയോഗിച്ച മഴു ശരീരത്തിനടുത്തനിന്നുതന്നെ കണ്ടെത്തിയിരുന്നു.
പൊലീസെത്തുമ്പോൾ സഞ്ജയ് വീട്ടിൽത്തന്നെയുണ്ടായിരുന്നു. അടുക്കളയിൽ ഇരുന്നുകൊണ്ട് ചെറിയ കത്തിയെടുത്ത് സ്വന്തം കാലിൽ കുത്തി പരിക്കേൽപ്പിച്ചുകൊണ്ടിരുന്ന സഞ്ജയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. താൻ മാനസികമായി പിരിമുറുക്കത്തിലായിരുന്നുവെന്ന് സഞ്ജയ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ബാർക്ലെയ്‌സ് കാപ്പിറ്റൽ വെൽത്തിൽ ജോലി ചെയ്തിരുന്ന സഞ്ജയ്, കടുത്ത വിഷാദരോഗത്തെത്തുടർന്നാണ് ജോലി രാജിവച്ചത്. ഭാര്യ വിവാഹ മോചനം ആവശ്യപ്പെടുക ചെയ്തതോടെ വല്ലാത്ത അവസ്ഥയിലായി. സറെയിലെ വീടിന്റെ മോർട്ട്‌ഗേജും സഞ്ജയെ മാനസികമായി തകർത്തിരുന്നു.
കൊല നടക്കുമ്പോൾ ഇവരുടെ നാലുവയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നു. സഞ്ജയ് തന്നെയാണ് കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. കേസിന്റെ വിചാരണ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകും.