- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ യുവാവിന്റെ കാമുകിയെ 18കാരിയായ ഭാര്യ തെരുവിൽ ഇട്ട് കുത്തി; കുഞ്ഞ് മരിച്ചതിന്റെ ദുഃഖം മാറും മുമ്പ് തടവറയിലേക്ക്
ഭർത്താക്കന്മാരുടെ കാമുകിമാരെ കടുത്ത രീതിയിൽ ആക്രമിക്കുന്ന ഭാര്യമാരുടെ വാർത്തകൾ സമീപകാലത്ത് ചൈനയിൽ നിന്നുമേറെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഒരു യുകെ പതിപ്പിതാ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. മാഞ്ച്സറ്ററിലെ വാലി റേഞ്ചിലെ 18കാരിയായ ഭാര്യ നതാഷ ഖാനാണ് തന്റെ ഭർത്താവിന്റെ കാമുകിയെ തെരുവിലിട്ട് കുത്തിയിരിക്കുന്നത്. 18 വയസുള്ള ക്രൈനെയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. 2015 ഏപ്രിൽ പത്തിന് നടന്ന സംഭവത്തിലെ പ്രതിയായ നതാഷയ്ക്ക് ഇപ്പോൾ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തന്റെ ഭർത്താവും ഏഷ്യൻ വംശജനുമായ ഹംസ ഫാരിദുമായി ക്രൈനെയ്ക്കുള്ള ബന്ധമാണ് നതാഷയെ കത്തിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. താൻ പല വട്ടം മുന്നറിയിപ്പേകിയിട്ടും ഇവരുടെ അവിഹിത ബന്ധം തുടർന്നതിലുള്ള പകയാണ് ഈ ആക്രമണത്തിന് കാരണം. പാർക്കിൽ സല്ലപിച്ചിരിക്കുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും നതാഷ കാണുകയും തുടർന്ന് ഇവരെ പിന്തുടർന്ന് തെരുവിലിട്ട് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ദമ്പതികളുടെ പ്രായപൂർത്തിയാകാതെ ജനിച്ച കുഞ്ഞ് മരിച്ച് അധികം ദിവസം തികയുന്നതിന
ഭർത്താക്കന്മാരുടെ കാമുകിമാരെ കടുത്ത രീതിയിൽ ആക്രമിക്കുന്ന ഭാര്യമാരുടെ വാർത്തകൾ സമീപകാലത്ത് ചൈനയിൽ നിന്നുമേറെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഒരു യുകെ പതിപ്പിതാ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. മാഞ്ച്സറ്ററിലെ വാലി റേഞ്ചിലെ 18കാരിയായ ഭാര്യ നതാഷ ഖാനാണ് തന്റെ ഭർത്താവിന്റെ കാമുകിയെ തെരുവിലിട്ട് കുത്തിയിരിക്കുന്നത്. 18 വയസുള്ള ക്രൈനെയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. 2015 ഏപ്രിൽ പത്തിന് നടന്ന സംഭവത്തിലെ പ്രതിയായ നതാഷയ്ക്ക് ഇപ്പോൾ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തന്റെ ഭർത്താവും ഏഷ്യൻ വംശജനുമായ ഹംസ ഫാരിദുമായി ക്രൈനെയ്ക്കുള്ള ബന്ധമാണ് നതാഷയെ കത്തിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. താൻ പല വട്ടം മുന്നറിയിപ്പേകിയിട്ടും ഇവരുടെ അവിഹിത ബന്ധം തുടർന്നതിലുള്ള പകയാണ് ഈ ആക്രമണത്തിന് കാരണം. പാർക്കിൽ സല്ലപിച്ചിരിക്കുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും നതാഷ കാണുകയും തുടർന്ന് ഇവരെ പിന്തുടർന്ന് തെരുവിലിട്ട് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ദമ്പതികളുടെ പ്രായപൂർത്തിയാകാതെ ജനിച്ച കുഞ്ഞ് മരിച്ച് അധികം ദിവസം തികയുന്നതിന് മുമ്പായിരുന്നു കത്തിക്കുത്ത് അരങ്ങേറിയത്. അതുമായി ബന്ധപ്പെട്ട് നതാഷ ആശുപത്രിയിലായിരുന്നു. അതിനിടയിൽ നടത്തിയ ആക്രമണത്തെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിയായിരുന്നു നതാഷയെ അറസ്റ്റ് ചെയ്തത്.
ആറ് പ്രാവശ്യം കുത്തേറ്റ ക്രൈനെ വലത്തെ തോളിനും ഇടത്തെ കൈക്കും മുറിവേറ്റ് ആശുപത്രിയിലാണ്. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറിയിലാണ് കുത്തേറ്റ യുവതി ചികിത്സയിൽ കഴിയുന്നത്. അതിനടുത്തുള്ള സെന്റ് മേരീസ ഹോസ്പിറ്റലിൽ നിന്നാണ് നതാഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ വച്ചായിരുന്നു ദമ്പതികളുടെ ഒരു മാസം പ്രായമുള്ള മകൻ അയ്ഡിൻ മരിച്ചത്. മാഞ്ചസ്റ്റർ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. രണ്ട് സ്ത്രീകളും തമ്മിൽ കത്തിക്കുത്തിന് മുമ്പ് ടെലിഫോണിൽ വാഗ്വാദങ്ങൾ നടന്നിരുന്നുവെന്നും വിചാരണക്കിടെ ബോധ്യപ്പെട്ടിരുന്നു. അകാലത്തിൽ മരിച്ച തന്റെ മകനെ ആക്ഷേപിച്ച് ക്രൈനെ സംസാരിച്ചത് നതാഷയെ പ്രകോപിപ്പിക്കുയായിരുന്നുവെന്ന് ഇവരുടെ ടെലിഫോൺ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്.
നതാഷയെ മൂന്ന് വർഷത്തേക്കും നാല് മാസത്തേക്കും യംഗ് ഒഫൻഡർ ഇൻസ്റ്റിറ്റിയൂഷനിൽ തടവിലിടാൻ ഇന്നലെ വിധിയായിട്ടുണ്ട്. ഇതിന് പുറമെ ക്രൈനെയുമായി ബന്ധപ്പെടുന്നതിൽ നിന്നും നതാഷയെ വിലക്കുന്ന റീസ്ട്രെയിനിങ് ഓർഡറും പുറപ്പെടുവിച്ചിട്ടുണ്ട്. തികഞ്ഞ ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിച്ച ഫരീദിനും നതാഷയ്ക്കും 2015മാർച്ചിലായിരുന്ന അയ്ഡിൻ പിറന്നത്. എന്നാൽ വളർച്ച തികയുന്നതിന് 16 ആഴ്ച മുമ്പെ പിറന്നതിനാൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും അധികം വൈകാതെ മരിക്കുകയുമായിരുന്നു.ഇതിനിടെ തന്റെ ഭർത്താവ് ക്രെനെയെ രഹസ്യമായി കാണുന്നത് പതിവാക്കിയെന്ന് നതാഷ തിരിച്ചറിയുകയും പ്രതികാരദാഹിയായി മാറുകയുമായിരുന്നു. ഇത് തുടരരുതെന്ന് ക്രൈനെയെ പലതവണം വിളിച്ച് നതാഷ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.എന്നിട്ടും ബന്ധം തുടർന്നതിനാലാണ് ആക്രമണമുണ്ടായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ക്രൈനെയുടെ സഹോദരൻ 999 ൽ വിളിച്ച് തന്റ സഹോദരിക്ക് കുത്തേറ്റെന്ന് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. കുത്തേറ്റ ക്രൈനെ വാലി റേഞ്ചിലെ അപാർട്ട്മെന്റ് ബ്ലോക്കിനടുത്തുള്ള തെരുവിൽ ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കാണപ്പെട്ടതെന്ന് പ്രോസിക്യൂട്ടറായ വനെസ തോംപ്സൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. കത്തിക്കുത്ത് കഴിഞ്ഞ് രണ്ടാഴ്ചകൾക്ക് ശേഷമായിരുന്നു നതാഷ കുറ്റം സമ്മതിച്ചിരുന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് നതാഷ കുറ്റം ചെയ്യാൻ നിർബന്ധിതയായതെന്നാണ് അവരുടെ ലോയറായ റിച്ചാർഡ് ലീസ് വാദിച്ചു. തന്റെ കുട്ടി മരിച്ച് പ്രത്യേക മാനസികാവസ്ഥയിലായിരുന്നു നതാഷയെന്നും അതിനിടെ ഭർത്താവ് മറ്റൊരു യുവതിയുമായി ബന്ധം തുടരുന്നതിൽ അവരാകെ തകർന്ന് പോയെന്നും ലീസ് വാദിച്ചു. എന്നാൽ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നതാഷയെ ശിക്ഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.