ർത്താവ് തന്നെ വഞ്ചിച്ച് ഒരു കാമുകിക്കൊപ്പം കഫേയിൽ സൊറ പറഞ്ഞിരിക്കുന്നത് നേരിട്ട് കണ്ടാൽ ഏത് ഭാര്യയ്ക്കും സഹിക്കാനാവില്ല. ആ നിമിഷത്തിൽ അവർ ഏത് തരത്തിലാണ് പെരുമാറുകയെന്ന് ആർക്കും പറയാനുമാവില്ല. ബ്രസീലിലെ ഈ ഭാര്യയും ഇത് തന്നെയാണ് ചെയ്തിരിക്കുന്നത്. കഫേയിലേക്ക് ഇരച്ച് കയറിയ യുവതി തന്റെ ഭർത്താവിനൊപ്പം സൊറ പറഞ്ഞിരിക്കുന്ന കാമുകിയെ വലിച്ച് നിലത്തിട്ട് പൊതിരെ തല്ലുകയായിരുന്നു. ഭാര്യയെ അനുനയിപ്പിക്കാൻ ഭർത്താവ് നടത്തിയ ശ്രമങ്ങൾ കൊണ്ട് ഗുണമുണ്ടായതുമില്ല. ഈ സംഭവത്തിന്റെ വീഡിയോ പുറത്ത് വരുകയും അത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40 മില്യൺ പേർ കാണുകയും ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പൊന്നുമില്ലാതെ ഇവിടേക്കെത്തിയ ഇരുണ്ട നിറക്കാരിയായ ഭാര്യ ആദ്യം ഭർത്താവിന്റെ തലക്കിട്ടായിരുന്നു ഒന്ന് കൊടുത്തത്. തുടർന്ന് കാമുകിയെ ഇടിക്കുകയും മുടി പിടിച്ച് വലിച്ച് നിലത്തേക്കിടുകയുമായിരുന്നു.ഭർത്താവ് കാമുകിയുടെ മുകളിലേക്കായിരുന്നു തട്ടിത്തടഞ്ഞ് വീണത്. തുടർന്ന് ഭാര്യ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് മാറ്റുകയും തുടർന്ന് കാമുകിയെ മർദിക്കുകയുമായിരുന്നു. തുടർന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്നും അവർ ഏതാനും സെക്കൻഡുകൾ പൊരിഞ്ഞ തല്ലായിരുന്നു നടത്തിയത്. തുടർന്ന് കാമുകി എഴുന്നേറ്റ് നിൽക്കുകയും കഫെയിലെ ചുവപ്പ് പ്ലാസ്റ്റിക് കസേരയെടുത്ത് സ്വയം പ്രതിരോധിക്കാനൊരു ശ്രമം നടത്തുകയും ചെയ്തിരുന്നു. തന്റെ ഭാര്യയെ ശാന്തയാക്കാൻ പുരുഷൻ ശ്രമിക്കുന്നുണ്ടെങ്കിലും അതു കൊണ്ട് ഫലമുണ്ടായിരുന്നില്ല.

തുടർന്ന് കുറച്ച് നേരം സംഘട്ടനം ക്യാമറയുടെ പരിധി വിട്ട് പോകുന്നത് കാണാം. എന്നാൽ പിന്നീട് പുരുഷൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയും ഭാര്യയിൽ നിന്നും തല്ല് കൊള്ളുന്നതും കാണാം. തുടർന്ന് ഭാര്യ ഇവിടെ നിന്നും വിട്ട് പോവുകയുമായിരുന്നു. ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരെയൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഇതിലെ പുരുഷൻ ഇരു നിറക്കാരിയുടെ ഭർത്താവോ കാമുകനോ ആണെന്ന് സൂചനകളുണ്ട്. തന്നെ ചതിച്ച് മറ്റൊരു യുവതിയുമായി സല്ലപിക്കുന്നത് കണ്ട് പിടിച്ചതിന്റെ പ്രതികാരം ഇരുനിറക്കാരി തീർക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഈ വീഡിയോയ്ക്ക് ഇതുവരെയായി 52,000കമന്റുകൾ ലഭിച്ചിട്ടുണ്ട്.