- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരാളുമായി വാട്സാപ്പിൽ ചാറ്റു ചെയ്യുന്നതു കണ്ട് ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ച ഭർത്താവിനെ അരിവാളിനു വെട്ടി ഭാര്യ; ആക്രമണത്തിനു ശേഷം കാമുകനൊപ്പം രക്ഷപ്പെടാനും യുവതിയുടെ ശ്രമം; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
ആഗ്ര: അനുവാദമില്ലാതെ തന്റെ ഫോണെടുത്ത് വാട്സാപ്പും കോൾ രേഖകളും പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിനെ യുവതി അരിവാൾകൊണ്ട് വെട്ടി. തലയിൽ വെട്ടേറ്റ ഭർത്താവ് നേത്രപാൽ സിംഗിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഹരിയാനയിലെ ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തിലാണ് സംഭവം നടന്നത്. 2014ൽ ആണ് നേത്രപാൽ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാൽ ഏറെ നാളായി ഇവർ പിരിഞ്ഞ് ജീവിക്കുകയാണ്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭർത്താവ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഒരു വിവാഹ ചടങ്ങിൽ വച്ച് ഭാര്യ മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് നേത്രപാൽ കണ്ടെത്തി. ഇതിനെതുടർന്ന് ഇയാൾ നീതുസിംഗിനോട് ഫോൺ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഫോൺ നൽകിയില്ല. ഫോൺ ബലമായി പിടിച്ച് വാങ്ങാൻ ശ്രമിച്ച നേത്രപാലിനെ യുവതി അറിവാൾ കൊണ്ട് വെട്ടുകയായിരുന്നു. നേത്രപാലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെയും കാമുകനായ യുവാവിനെയും ബന്ധുക്കൾ പിടികൂടി പൊലീസിലേൽപ്പിച്ചു. നേത്രപാൽ സ്വയം മുറിവേൽപ്പിച്ച് തന
ആഗ്ര: അനുവാദമില്ലാതെ തന്റെ ഫോണെടുത്ത് വാട്സാപ്പും കോൾ രേഖകളും പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിനെ യുവതി അരിവാൾകൊണ്ട് വെട്ടി. തലയിൽ വെട്ടേറ്റ ഭർത്താവ് നേത്രപാൽ സിംഗിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഹരിയാനയിലെ ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
2014ൽ ആണ് നേത്രപാൽ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാൽ ഏറെ നാളായി ഇവർ പിരിഞ്ഞ് ജീവിക്കുകയാണ്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭർത്താവ് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ഒരു വിവാഹ ചടങ്ങിൽ വച്ച് ഭാര്യ മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് നേത്രപാൽ കണ്ടെത്തി. ഇതിനെതുടർന്ന് ഇയാൾ നീതുസിംഗിനോട് ഫോൺ ആവശ്യപ്പെട്ടു.
എന്നാൽ ഭാര്യ ഫോൺ നൽകിയില്ല. ഫോൺ ബലമായി പിടിച്ച് വാങ്ങാൻ ശ്രമിച്ച നേത്രപാലിനെ യുവതി അറിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
നേത്രപാലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെയും കാമുകനായ യുവാവിനെയും ബന്ധുക്കൾ പിടികൂടി പൊലീസിലേൽപ്പിച്ചു.
നേത്രപാൽ സ്വയം മുറിവേൽപ്പിച്ച് തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.