- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ കൂട്ടുകാരനായ കാമുകനൊപ്പം യുവതിയുടെ ഒളിച്ചോട്ടം; മിസ്സിങ് കേസ് അന്വേഷിച്ച പൊലീസ് ഇരുവരെയും കണ്ടെത്തിയത് എറണാകുളത്തു നിന്നും; കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് കേസെടുത്തു പൊലീസും
ചേർത്തല: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. ഭർത്താവിന്റെ കണ്ണുവെട്ടിച്ച്, പത്തു വയസിൽ താഴെയുള്ള 3 കുട്ടികളെ ഉപേക്ഷിച്ചാണ് ചേർത്തല സ്വദേശിനിയായ യുവതി മുങ്ങിയത്. ഇവരെ കാമുകനൊപ്പം കണ്ടെത്തിയ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ചേർത്തല തെക്ക് പഞ്ചായത്ത് 21ാം വാർഡ് നികർത്തിൽ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് വെളിപ്പറമ്പിൽ സുജിമോൻ (27) എന്നിവരാണ് പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.പൊലീസ് പറയുന്നത്
ആശുപത്രിയിൽ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയതെന്നാണ്. ഭർത്താവ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോൻ. മൂന്നു വർഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം.പിന്നീട് അർത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്.
ഇവരെ കാണാതയത് സംബന്ധിച്ചു അർത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ക്വാഡ് രൂപീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഒന്നാം പ്രതിയായി ബേബി കുസുമത്തിനെതിരെ കേസ്.
രണ്ടാം പ്രതി സുജിമോൻ അവിവാഹിതനാണ്. യുവതി നിലവിൽ ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തി.അർത്തുങ്കൽ സിഐ എ.അൽജബാർ,എസ്ഐ.മാരായ വി എസ്.മുരളീധരൻ,കെ.ശിവപ്രസാദ്,മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ആശ,മായ എന്നിവരായിരുന്നു അന്വേഷണ സംഘം.
മറുനാടന് മലയാളി ബ്യൂറോ