- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നിന്നും ജോലി നിർത്തി നാട്ടിലെത്തിയ ഭർത്താവ് കാമുകനുമൊപ്പമുള്ള സ്വൈര്യ വിഹാരത്തിന് തടസമായി; ഉറങ്ങിക്കിടന്ന യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്തുകൊന്നു
ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ ഹൊസൂരിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്തുകൊന്നു. കാമുകനുമൊപ്പമുള്ള ജീവിതത്തിന് ഭർത്താവ് തടസ്സമാകുമെന്ന് തോന്നയതോടെയാണ് ഇരുവരും ചേർന്ന് കഴുത്തറുത്തുകൊല്ലാൻ തീരുമാനിച്ചത്. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (30)നെയാണ് ഭാര്യ ഇന്ദു (25) കാമുകൻ നെല്ലാക്കോട്ട സ്വദേശി ലിൻഡോ (30) എന്നിവർ ചേർന്ന് കഴുത്തറുത്തുകൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്ദുവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ കാമുകൻ ലിൻഡോ ഒളിവിലാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നത്. ജസ്റ്റിനും ഇന്ദുവിനും ജിയോൺ എന്ന രണ്ടര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ജസ്റ്റിനും ഇന്ദുവും ആറ് വർഷം മുമ്പാണ് വിവാഹിതരായത്. ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്ന ജസ്റ്റിൻ അവിടുത്തെ ജോലി മതിയാക്കി 20 ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തി. നാട്ടിൽ ജോലിക്ക് ശ്രമിക്കവേ ഗൂഡല്ലൂരിൽ നിന്ന് ഹൊസൂരിലെ മത്തം അഗ്രഹാരത്തിലേക്ക് താമസം മാറ്റി. അവിടെ വാടക വീട് എടുത്ത് താമസിച്ച് വരികയായിരുന്നു. അ
ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ ഹൊസൂരിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്തുകൊന്നു. കാമുകനുമൊപ്പമുള്ള ജീവിതത്തിന് ഭർത്താവ് തടസ്സമാകുമെന്ന് തോന്നയതോടെയാണ് ഇരുവരും ചേർന്ന് കഴുത്തറുത്തുകൊല്ലാൻ തീരുമാനിച്ചത്. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (30)നെയാണ് ഭാര്യ ഇന്ദു (25) കാമുകൻ നെല്ലാക്കോട്ട സ്വദേശി ലിൻഡോ (30) എന്നിവർ ചേർന്ന് കഴുത്തറുത്തുകൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്ദുവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ കാമുകൻ ലിൻഡോ ഒളിവിലാണ്.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നത്. ജസ്റ്റിനും ഇന്ദുവിനും ജിയോൺ എന്ന രണ്ടര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ജസ്റ്റിനും ഇന്ദുവും ആറ് വർഷം മുമ്പാണ് വിവാഹിതരായത്. ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്ന ജസ്റ്റിൻ അവിടുത്തെ ജോലി മതിയാക്കി 20 ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തി.
നാട്ടിൽ ജോലിക്ക് ശ്രമിക്കവേ ഗൂഡല്ലൂരിൽ നിന്ന് ഹൊസൂരിലെ മത്തം അഗ്രഹാരത്തിലേക്ക് താമസം മാറ്റി. അവിടെ വാടക വീട് എടുത്ത് താമസിച്ച് വരികയായിരുന്നു. അതിനിടക്കാണ് കൊലപാതകം നടന്നത്. ഒന്നര വർഷമായി ഇന്ദു ലിൻഡോയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിന് ഭർത്താവ് തടസമാകുമെന്ന് വിശ്വസിച്ചാണ് ഇരുവരും ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സംഭവ ദിവസം ഇന്ദു ലിൻഡോയെ ഫോണിൽ വിളിച്ച് ഹൊസൂരിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ലിൻഡോ സ്ഥലത്തെത്തി. രാത്രി കിടന്നുറങ്ങുമ്പോൾ ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് ജസ്റ്റിനെ കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 19ന് രാത്രിയിലാണ് സംഭവം. വീട്ടിലും പരിസരത്തും രക്തകറ കാണുകയും 20ാം തിയതിക്ക് ശേഷം ഇയാളെ കാണാതാവുകയും ചെയ്തതിനെത്തുടർന്ന് സംശയം തോന്നിയ പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
മത്തിഗിരി സി ഐ ഗോപു ശരവണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. ഇന്ദുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഭർത്താവിനെ താനും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഇന്ദു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.