- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ ആക്കിയ ആർ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ അന്തരിച്ചു; വിട പറഞ്ഞത് ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഭർത്താവിന് വേണ്ടി വീട്ടമ്മയായി ജീവിച്ച സാത്വികയായ അമ്മ; ഗണേശ് കുമാറും വാളകത്തെത്തി
കൊട്ടാരക്കര: കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വൽസല അന്തരിച്ചു. കെബി ഗണേശ് കുമാർ മകനാണ്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മകൻ ഗണേശ് കുമാർ അടക്കമുള്ളവർ വാളകത്തെ തറവാട് വീട്ടിലെത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നു വൽസലയ്ക്ക്. പക്ഷേ എന്നും ഭർത്താവിന് വേണ്ടി വീട്ടമ്മയായി മക്കളേയും നോക്കി കഴിയുകയായിരുന്നു. പൊതു കാര്യങ്ങളിലൊന്നും ഇടപെടാറില്ലായിരുന്നു. പുനലൂർ ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ മകളായിരുന്നു അവർ.
കൊട്ടാരക്കര: കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വൽസല അന്തരിച്ചു. കെബി ഗണേശ് കുമാർ മകനാണ്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മകൻ ഗണേശ് കുമാർ അടക്കമുള്ളവർ വാളകത്തെ തറവാട് വീട്ടിലെത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നു വൽസലയ്ക്ക്. പക്ഷേ എന്നും ഭർത്താവിന് വേണ്ടി വീട്ടമ്മയായി മക്കളേയും നോക്കി കഴിയുകയായിരുന്നു. പൊതു കാര്യങ്ങളിലൊന്നും ഇടപെടാറില്ലായിരുന്നു. പുനലൂർ ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ മകളായിരുന്നു അവർ.
Next Story