- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിയിട്ട കാറിന്റെ താക്കോൽ തെരഞ്ഞെടുക്കുമ്പോൾ ലഭിക്കുക ഉടമയുടെ പങ്കാളിയെ; ഒരു രാത്രിയിൽ തുടങ്ങി ദിവസങ്ങൾ വരെ നീളുന്ന കൈമാറ്റം; വിദേശരാജ്യങ്ങളിൽ തുടങ്ങിയ വൈഫ് സ്വാപ്പിങ്ങ് കേരളത്തിലെത്തിയത് 2012 കാലഘട്ടത്തിൽ; രണ്ടാം ലോകമഹായുദ്ധകാലം മുതൽക്കുള്ള 'വൈഫ്സ്വാപ്പിങ്ങി'ന്റെ കഥ
തിരുവനന്തപുരം: കോട്ടയത്ത് ഭർത്താവ് അന്യപുരുഷന്മാരുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ വൈഫ് സ്വാ്പ്പിങ്ങിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്.ഇത് ആദ്യമായല്ല മലയാളി ഈ വാക്കും സംഭവവും കേൾക്കുന്നതെങ്കിലും അനുദിനം പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ കുറച്ച് വർഷം മുൻപെ സമാനസംഭവം കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒരു പരിധിക്കപ്പുറം വിഷയം ചർച്ചയായില്ല.വിഷയം കെട്ടടങ്ങിയതോടെ ഇത്തരം സംഭവങ്ങൾ കേരളത്തിൽ അവസാനിച്ചെന്നും ഇപ്പോഴില്ല എന്നൊക്കെയാണ് കരുതിയിരുന്നത്.എന്നാൽ കോട്ടയത്തെ സംഭവത്തോടെ പുറത്ത് വരുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളുടെ വിവരങ്ങൾ അടക്കം സൂചീപ്പിക്കുന്നത് വൈഫ്സ്വാപ്പിങ്ങ് നിശബ്ദമായി നമുക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ്.
രണ്ടാം ലോകമഹായുദ്ധ കാലം മുതലുള്ള വൈഫ്സ്വാപ്പിങ്ങ്
വിദേശരാജ്യങ്ങളിലും രാജ്യത്തെ മെട്രോനഗരങ്ങളിലും സജീവമായ വൈഫ് സ്വാപ്പിങ്ങിന്റെ ചരിത്രത്തിന് രണ്ടാം ലോകമഹായുദ്ധ കാലത്തോളം പഴക്കമുണ്ട്.രണ്ടാം ലോക മഹായുദ്ധകാലത്താണ് ഈ രീതി ആരംഭിക്കുന്നത്.അമേരിക്കയിൽ വൈഫ് സ്വാപ്പിംഗിന് കൂടുതൽ പ്രിയം വന്നത് ആ കാലത്താണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്തിരുന്നത്. പിന്നീട് സാധാരണക്കാരായ ജനങ്ങൾക്കിടയിലും വൈഫ് സ്വാപ്പിങ് നടക്കാൻ തുടങ്ങി.പാശ്ചാത്യരാജ്യങ്ങളിൽ ഇത് പുതുമയുള്ള കാര്യമല്ല.പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗികത ഇപ്പോൾ കുറ്റമല്ലെന്ന് കോടതി ഉത്തരവുണ്ട്. എന്നാൽ, ശാരീരിക സുഖമെന്നതിലുപരി പണത്തിലേക്ക് എത്തുമ്പോൾ അതിൽ പരസ്പര സമ്മതം എന്നതിന് പ്രസക്തിയില്ലാതെയാകും.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിലെ മെട്രോനഗരങ്ങളിൽ ഈ രീതി ആരംഭിച്ചത്.പീന്നീട് ചുവട് പിടിച്ച് കേരളത്തിലേക്കുമെത്തി.സമൂഹമാധ്യമങ്ങളുടെ വളർച്ചയും അനിയന്ത്രിതമായ ഉപയോഗവും ഇത്തരം രീതികളെ പ്രോത്സാഹിപ്പിച്ചു എന്നതിൽ തർക്കമില്ല. കോട്ടയത്തെ സംഭവത്തെതുടർന്ന് പുറത്ത് വരുന്ന വിവിധ സോഷ്യൽ മീഡിയ ആപ്പുകളുടെ വിവരം സുചിപ്പിക്കുന്നതും അത് തന്നെയാണ്.
വിദേശ രാജ്യങ്ങളിലെ കീ എക്സചേഞ്ച്
വിദേശരാജ്യങ്ങളിൽ കീ എക്സ്ചേഞ്ച് എന്ന പേരിലാണ് വൈഫ് സ്വാപ്പിങ്ങ് അറിയപ്പെടുന്നത്. അതിന് പ്രത്യേക കാരണവുമുണ്ട്.അവിടങ്ങളിൽ സ്ത്രികളെ നോക്കിയല്ല തെരഞ്ഞെടുക്കുന്നത്. ഒരുമിച്ച് ചേരുന്നവർ കാറിന്റെ കീകകൾ കൂട്ടിയിടുകയും അതിൽ നിന്നും ഒരോരുത്തരായി ഒരോ കീ തെരഞ്ഞെടുക്കുന്നതുമാണ് രീതി. കീയുടെ ഉടമസ്ഥന്റെ ഭാര്യയെ ആ കീ ലഭിക്കുന്നയാൾക്ക്. അതാണ് ഈ പേരിൽ പിന്നിൽ.
നിശാക്ലബുകളിൽ പാർട്ടിക്കെത്തുന്ന ഭാര്യഭർത്താക്കന്മാർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽ നിന്നും കീ എടുക്കും. എടുക്കുന്ന കീ ഏതാണോ, ആ കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് അന്നത്തെ രാത്രി ചെലവഴിക്കും. ചിലപ്പോൾ ദിവസങ്ങളോളം ഒന്നിച്ച് താമസിക്കാറുമുണ്ട്. ഇത് തന്നെയാണ് പിന്നീട് വൈഫ് സ്വാപ്പിംഗിലേക്ക് മാറിയത്. ഇന്ന് കീ എക്സ്ചേഞ്ച് എന്നതിനേക്കാൾ കൂടുതൽ പ്രചാരം സ്വാപ്പിങ് എന്ന വാക്കിന് തന്നെയാണ്.
വാട്ട്സആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിങ് നടത്തിവരുന്ന സംഘങ്ങളുണ്ട്. ഏതെങ്കിലുമൊരു ലഹരി പാർട്ടിയിൽ പങ്കെടുത്താകും ഇവർ പരസ്പരം പരിചയപ്പെടുക. അതിനുശേഷം ലൈംഗികരോഗങ്ങൾ
ഒന്നുമില്ലെന്ന് ഉറപ്പാക്കും. തുടർന്നാണ് പങ്കാളികളെ വച്ചുമാറുന്നത്.
പലവിധ വിനോദോപാധികൾ പോലെ കേവലം ഒരു ലൈംഗിക വിനോദം മാത്രമായിട്ടാണ് ഇതിനെ കാണുന്നത്. പ്രണയമോ മറ്റൊരു വൈകാരികതകളോ ഒന്നും ഇത്തരം ബന്ധങ്ങൾക്കിടയിലുണ്ടാകില്ല. ചിലപ്പോഴെല്ലാം പങ്കാളി ഒന്നിലധികം ആൾക്കാർക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വരും. ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെൺസുഹൃത്തുക്കളെയും വരെ കൈമാറും.ലൈംഗികതയിൽ വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇതിന് പിന്നാലെ പോകുന്നത്. കോണ്ടം പോലുള്ള നിരോധനമാർഗങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ടെിലും സുരക്ഷിതമായ ലൈംഗികവേഴ്ചയായി ഒരിക്കലും ഇതിനെ കണക്കാക്കാൻ പറ്റില്ല.
റിക്രിയേഷൻ ക്ലബ്ബുകളിലും മെട്രോ നഗരങ്ങളിലെ വലിയ വലിയ ക്ലബ്ബുകളിലുമാണ് കൂടുതലും ഇത്തരും കൈമാറൽ പരിപാടി നടക്കുന്നത്. ഇവർക്ക് ഒന്നിച്ചു കൂടാൻ വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ മത്സരിക്കുന്ന മുന്തിയ ഹോട്ടലുകളും റിസോർട്ടുകളും വരെയുണ്ട്. കൂടുതൽ പണം ചെലവഴിക്കാൻ താത്പര്യമുണ്ടെങ്കിൽ ക്രൂയിസ് കപ്പലുകളിലും അവസരം കിട്ടും.
സോഷ്യൽ മീഡിയയും വൈഫ് സ്വാപ്പിങ്ങും
വൈഫ് സ്വാപ്പിംഗിന് ഇത്രയധികം പ്രചാരം നൽകിയത് സോഷ്യൽ മീഡിയ തന്നെയാണ്. പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലുള്ളത്.കോട്ടയത്തെ സംഭവത്തിലും ഇത്തരം ഗ്രൂപ്പുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
ഏഴു സമൂഹമാധ്യമ ഗ്രൂപ്പുകളാണ് നിരീക്ഷണത്തിലുള്ളാത്. ഏഴു ഗ്രൂപ്പുകളിലായി അയ്യായിരത്തിനു മുകളിൽ അംഗങ്ങളുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉൾപ്പെടുന്നു. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വിഡിയോകോൾ നടത്തും. അതിനു ശേഷമാണ് കൂടിച്ചേരൽ. കൂടിച്ചേരലുകൾ ഏറെയും വീടുകളിലാണ് നടത്തുന്നത്.
കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കേരളത്തെ ആദ്യം ഞെട്ടിച്ചതുകൊച്ചിയിലെ സംഭവം
മുംബയ്, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വൈഫ് സ്വാപ്പിങ് വ്യാപകമാണെങ്കിലും കേരളത്തിലെത്തിയിട്ട് അത്ര അധികം കാലമായിട്ടില്ല.2013ൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തിന്റെ ഭാര്യ 'വൈഫ് സ്വാപ്പിങ്' നാവികസേന ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞതാണ് ഇത്തരമൊരു രീതിയെക്കുറിച്ച് കേരളത്തിന് ആദ്യമായി അറിവ് നൽകിയത്.
ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭർത്താവിന്റെ സമ്മതത്തോടെ മറ്റു ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗം ചെയ്യുന്നുവെന്നായിരുന്നു അവരുടെ പരാതി. അതിനുശേഷം കായംകുളത്തും സമാനമായ രീതിയിൽ ഒരു പരാതി ഉയർന്നു. അതോടെ കേരളത്തിലും ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം വ്യാപകമായി ഉണ്ടെന്ന് തെളിഞ്ഞു.
ഒരു ഇടവേളക്ക് ശേഷം കോട്ടയത്തെ ഭർതൃമതി തന്റെ ഭർത്താവിന്റെ രീതിയെക്കുറിച്ച് ബ്ലോഗിൽ പങ്കുവെച്ചതോടെയാണ് വൈഫ് സ്വാപ്പിങ്ങ് വീണ്ടും ചർച്ചകളിൽ നിറയുന്നത്.ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി. അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.
രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെ തകർത്തത്.
മറുനാടന് മലയാളി ബ്യൂറോ