ന്യൂയോർക്ക്: എല്ലാ വർഷവും പുതുമനിറഞ്ഞ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ഞ & ഠ പ്രൊഡക്ഷൻസിന്റെ ഹാസ്യ-നൃത്ത-സംഗീത സ്റ്റേജ് ഷോ 'വൈ ഫൈ - 2016' മായി പ്രശസ്ത സംവിധായകൻ ജി.എസ്. വിജയന്റെ നേതൃത്വത്തിൽ മലയാളത്തിലെ പ്രമുഖരായ കലാകാരന്മാർ അമേരിക്കയിലെത്തി.

മലയാള ചലച്ചിത്രവേദിയിലെ യുവനായകരിൽ പ്രമുഖനായ ഉണ്ണീ മുകുന്ദൻ, ചിരിയുടെ രസക്കൂട്ടുമായി മലയാളി മനസുകളിൽ ഇടം നേടിയ ഷാജോൺ, യുവനടൻ കൈലാഷ്, സംസ്ഥാന അവാർഡു ജേതാവും മലയാളത്തിലും ബോളിവുഡിലും നിരവധി ചിത്രങ്ങളിലും നൃത്തങ്ങളിലൂടെയും പ്രശസ്തയായ ശ്വേത മേനോൻ, പ്രശസ്ത കലാകാരികളായ വിഷ്ണുപ്രിയ, പാർവതി നമ്പ്യാർ എന്നിവരും ബ്ലാക്ക് ആൻഡ് വൈറ്റ് കോമഡി രാജാക്കന്മാർ, ഗായകരായ ശ്രീനാഥ് (ഐഡിയ സ്റ്റാർ സിംഗർ), ബുന്ദാ (കൈരളി), അൻവർ തുടങ്ങിയവർ ഉൾപ്പെടെ പതിനഞ്ചോളം കലാകാരന്മാർ വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

പ്രവാസി മലയാളികളുടെ ഇടയിലെ സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളുടെ ധനശേഖരണ മാർഗങ്ങളിലെ മുഖ്യയിനമായ സ്റ്റേജ് ഷോകളുടെ മൂല്യത്തിലും കാണികളുടെ സമയത്തിനും വിലകൊടുത്തുകൊണ്ട് അവതരിപ്പിക്കുന്ന 'വൈ ഫൈ -2016' കുടുംബ പ്രേഷകർക്കും എല്ലാത്തരം പ്രേഷകർക്കും ആസ്വദിക്കത്തക്ക രീതിയിലുള്ളതാണ്.

വിവരങ്ങൾക്ക്: ഷിബു 516 859 2531, ബോബി 646 261 6314.