- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ വിവരങ്ങൾ സിഐഎ ചോർത്തി; അമേരിക്കൻ ചാര സംഘടന ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് വിക്കിലീക്സ്; സിഐഎ ചാരന്മാർ വിവരങ്ങൾ ചോർത്തിയത് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന യുഎസ് കമ്പനിയിൽനിന്ന്
ചെന്നൈ: രാജ്യത്തെ പൗരന്മാരുടെ ആധാർ വിവരങ്ങൾ അമേരിക്കൻ ചാര സംഘടനയായ സിഐഎ ചോർത്തിയെന്ന് വിക്കീലീക്സ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വിക്കീലീക്സ് പ്രസിദ്ധീകരിച്ചത്. ബയോമെട്രിക് കാർഡ് ആയ ആധാർ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്നോളജീസിലൂടെ സിഐഎ സൈബർ ചാര പ്രവർത്തനത്തിനായി ആധാർ വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്കാനിങ് സംവിധാനം ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്. ആധാർ വിവരങ്ങൾ സിഐഎ ചോർത്തുന്നതായി വിക്കിലീക്സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യു.ഐ.ഡി.എ.ഐ അധികൃതർ ഇക്കാര്യം നിഷേധിച്ചു. റിപ്പോർട്ടിൽ വസ്തുതയൊന്നുമില്ലെന്നും ആധാർ വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതർ വിക്കിലീക്സ് റിപ്പോർട്ടിനെ നിഷേധിച്ച് വ്യക്തമാക്കി. ആധാർ വിവരങ്ങൾ പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചർച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സിഐഎ ചോർത്തുന്നുവെന്ന റിപ്പോർട്ടുമായി വിക്കീലീ
ചെന്നൈ: രാജ്യത്തെ പൗരന്മാരുടെ ആധാർ വിവരങ്ങൾ അമേരിക്കൻ ചാര സംഘടനയായ സിഐഎ ചോർത്തിയെന്ന് വിക്കീലീക്സ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വിക്കീലീക്സ് പ്രസിദ്ധീകരിച്ചത്.
ബയോമെട്രിക് കാർഡ് ആയ ആധാർ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്നോളജീസിലൂടെ സിഐഎ സൈബർ ചാര പ്രവർത്തനത്തിനായി ആധാർ വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്കാനിങ് സംവിധാനം ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്.
ആധാർ വിവരങ്ങൾ സിഐഎ ചോർത്തുന്നതായി വിക്കിലീക്സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യു.ഐ.ഡി.എ.ഐ അധികൃതർ ഇക്കാര്യം നിഷേധിച്ചു.
റിപ്പോർട്ടിൽ വസ്തുതയൊന്നുമില്ലെന്നും ആധാർ വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതർ വിക്കിലീക്സ് റിപ്പോർട്ടിനെ നിഷേധിച്ച് വ്യക്തമാക്കി.
ആധാർ വിവരങ്ങൾ പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചർച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സിഐഎ ചോർത്തുന്നുവെന്ന റിപ്പോർട്ടുമായി വിക്കീലീക്സ് രംഗത്ത് വന്നിരിക്കുന്നത്.