- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം; ഏഴ് ആടുകൾ ചത്തു; രണ്ടാഴ്ച മുൻപ് 200 കോഴികളും ചത്തതായി നാട്ടുകാർ
തൃശൂർ: തൃശൂരിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കരിയന്നൂർ പൊന്നരശ്ശേരി സ്വദേശി അശോകന്റെ വീട്ടിലെ ഏഴ് ആടുകളാണ് ചത്തത്. രാവിലെ ആഹാരം കൊടുക്കുന്നതിനായി വീട്ടുകാർ കൂട് തുറന്നപ്പോഴാണ് ആടുകളെ ചത്തനിലയിൽ കണ്ടെത്തിയത്. രണ്ടാഴ്‌ച്ച മുൻപ് പ്രദേശത്ത് 200ഓളം കോഴികളേയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കാട്ടുനായകളെക്കാൾ വലിയ ജീവിയെ പരിസരത്ത് കണ്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ഉടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ആടുകളെ കൊന്ന ശേഷം മാംസം ഭക്ഷിക്കുകയോ അവയെ എടുത്തുകൊണ്ടു പോവുകയോ ചെയ്തിട്ടില്ല.
എരുമപ്പെട്ടി വെറ്റിനറി സർജനും പ്രദേശത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്നും ജീവിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പുലിയോ മറ്റ് വന്യജീവികളോ അല്ലെന്നാണ് ഡോക്ടർ പറയുന്നത്. കാട്ടുനായ്ക്കളുടെ വലിയ വിഭാഗത്തിലുള്ള ജീവികളാകാം ആക്രമണത്തിന് പിന്നിലെന്നാണ് വനംകുപ്പിന്റെ പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ