തിരുവനന്തപുരം: സന്നദ്ധ സംഘടനകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി ചെയിഞ്ച് ദ ഗെയിം അക്കാദമി എന്ന പേരിൽ ഒരു ഇ-ലേർണിങ് പോർട്ടലിനു തുടക്കമിടാനായി ദേശീയതലത്തിൽ തന്നെ പ്രമുഖമായ വികസനോന്മുഖ സംഘടനയായ സ് മൈൽ ഫൗണ്ടേഷൻ ഡച്ച്അന്താരാഷ്ട്ര വികസന സംഘടനയായ വൈൽഡേ ഗാൻസനുമായി കൈകോർത്തു.

ഒരു ബൃഹത് സാമ്പത്തിക രാഷ്ട്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഉണ്ടായതോടു കൂടി,വികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള ധനസഹായം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വികസിതരാജ്യങ്ങളിൽ നിന്നുള്ള ധനസഹായം കൂടുതലായും ദരിദ്ര രാഷ്ട്രങ്ങളിലേക്കും യൂദ്ധക്കെടുതികൾമൂലം നട്ടം തിരിയുന്ന മേഖലകളിലേയ്ക്കുമാണ് അധികവും ചെന്നെത്തുന്നത്. ഇന്ത്യയുടെ പെർകാപിറ്റാ വരുമാനം വർധിച്ചതോടെ ധനസഹായം ചെയ്യാൻ കെൽപ്പുള്ള സംഘടനകൾവർധിച്ചിട്ടുണ്ടെങ്കിലും, ആ പണം വലിയ സന്നദ്ധ സംഘടനകൾക്കാണ് ലഭ്യമാകുന്നത്.

എന്നാൽ താഴെക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും, സമൂഹാധിഷ്ഠിത പ്രവർത്തനങ്ങൾനടത്തിവരുന്ന സംഘടനകളുടെയും കാര്യത്തിൽ ധനസഹായം ലഭ്യമല്ലാതാകുന്നു എന്ന പ്രശ്‌നംനിലനിൽക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാധ്യകമാകുന്ന പണം കണ്ടെത്തുന്നതിലും, അത്‌സാധ്യമാക്കാനുള്ള ആശയവിനിമയത്തിലും ഫലപ്രദമായ രീതിയിൽ മെച്ചപ്പെട്ട നീക്കങ്ങൾ സാധ്യമാക്കാതെപോകുന്നു എന്നത് ഇത്തരം ചെറിയ സംഘടനകൾക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഈവെല്ലുവിളികൾ ഫലപ്രദമായി തരണം ചെയ്യാനുതകുന്ന രീതിയിലാണ് ചെയിഞ്ച് ദ ഗെയിം
അക്കാദമി രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക തലത്തിൽ വികസനോന്മുഖ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുകയും ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന്റെ മുഴുവൻ ഫലങ്ങളും താഴെത്തട്ടിൽതന്നെനടപ്പാക്കാനാണ് ചെയിഞ്ച് ദ ഗെയിം അക്കാദമി സഹായിക്കുക.

നിക്ഷേപങ്ങളിലും അവയുടെ കൃത്യമായ വിനിയോഗത്തിലും താഴെ തട്ടിലുള്ളവരും സമൂഹത്തിലെസന്നദ്ധ സംഘടനകളും വലിയൊരു പ്രതിസന്ധി നേരിടുകയാണ്. യോജിച്ച നേതൃത്വത്തിന്റെയുംകൃത്യമായ ആശയവിനിമയങ്ങളുടെയും അഭാവം കൊണ്ടുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ ലഘൂകരിക്കുക എന്നലക്ഷ്യത്തിനു വേണ്ടിയാണ് ചെയ്ഞ്ച് ദി ഗെയിം അക്കാദമി പ്രാരംഭ നടപടികൾ ആരംഭിച്ചത്.

സാമൂഹിക ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ സർക്കാർ പരിഷ്‌കാരങ്ങളും പദ്ധതികളും എല്ലാ തട്ടിലേക്കും ആവിഷ്‌കരിക്കപ്പെടുന്നതിനുള്ള സമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന് സ് മൈൽ ഫൗണ്ടേഷൻസഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ട്രസ്റ്റിയുമായ ശന്തനു മിശ്ര അഭിപ്രായപ്പെട്ടു. ചെയ്ഞ്ച് ദി ഗെയിംഅക്കാദമിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം ഇത്പ്രാവർത്തികമാക്കുന്നതിൽ എല്ലാ സംഘടനകളുടെയും പങ്ക് വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.

വ്യക്തിഗതവും സംഘടിതവുമായ പരിശീലന രീതിയും ഡിജിറ്റൽ പഠനവും കൂടാതെ, ഇന്ത്യൻസാഹചര്യങ്ങൾക്കനുസരിച്ച് സ് മൈൽ ഫൗണ്ടേഷനിലെ അന്താരാഷ്ട്ര പ്രഗത്ഭർ രൂപകൽപന ചെയ്തമൊഡ്യൂളുകളുമുൾപ്പെട്ട പഠനരീതിയും ചെയ്ഞ്ച് ദി ഗെയിം അക്കാദമി മുന്നോട്ട്‌വയ്ക്കുന്നു. സംഘടനകളെ പ്രതിനിധാനം ചെയ്യുന്നവർക്ക് തങ്ങളുടെ സൗകര്യാർത്ഥം പങ്കെടുക്കുവാനുംഅവസരമുണ്ട്.സംഘടനാപരമായ പ്രാപ്തി, ധനസമാഹരണം, സംഘടനയുടെ ശാക്തീകരണംഎന്നിങ്ങനെയുള്ള മേഖലകളിൽ സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനാണ് സിടിജി അക്കാദമിലക്ഷ്യമിടുന്നത്. പരിമിതമായ പ്രവർത്തി പരിചയമുള്ള സംഘടനകൾ, മധ്യവർത്തികളായ സംഘടനകൾ,ഉയർന്ന പാടവമുള്ളവ എന്നിവയ്ക്കനുസരിച്ചുള്ള മൊഡ്യൂളുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ബൃഹത്തായ സമീപനങ്ങളിലൂടെ തുടർച്ചയായ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും എല്ലാസംഘടനകൾക്കും പ്രഗത്ഭരിൽ നിന്നും നേരിട്ട് വിവരങ്ങൾ നേടിയെടുക്കാനുംസാഹചര്യമൊരുങ്ങുന്നു. പഠനത്തിനു വേണ്ടി സംഘടനകൾക്കനുസൃതമായി തദ്ദേശ മൂലധനസമാഹാരത്തിനുമുള്ള മോഡ്യൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയമായി സംഘടനകൾവ്യാപിപ്പിക്കാനും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തത കരസ്ഥമാക്കുന്നതിനും ഇവസഹായകമാകും.

ചെയ്ഞ്ച് ദി ഗെയിം അക്കാദമിയെ ഇന്ത്യയുടെ 30 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അതുവഴിമേൽപ്പറഞ്ഞ സംഘടനകളുടെ സഹകരണത്തോടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളിൽസമഗ്ര പുരോഗതി കൊണ്ട് വരികയെന്നതുമാണ് ഭാവിയെക്കുറിച്ചുള്ള തങ്ങളുടെകാഴ്ചപ്പാടെന്നും സ് മൈൽ ഫൗണ്ടേഷൻ വ്യക്തമാക്കി. പൊതുമേഖലാ-സ്വകാര്യ കേന്ദ്രങ്ങളുമായിഇവരെ പങ്കാളിത്തത്തിലേർപ്പെടുത്തുക എന്ന ആശയത്തിനാണ് ഊന്നൽ നൽകുന്നതെന്നും ശന്തനു മിശ്രകൂട്ടിച്ചേർത്തു. ഇന്ത്യയെക്കൂടാതെ ബ്രസീൽ, എത്യോപ്യ, കെനിയ, ഉഗാണ്ട, ദക്ഷിണ ആഫ്രിക്ക എന്നീ
രാജ്യങ്ങളിലും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.