- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദം ആയപ്പോൾ കേന്ദ്രത്തിന്റെ മലക്കം മറിച്ചിൽ; കോഹിനൂർ രത്‌നം തിരിച്ചുകൊണ്ടു വരാൻ നടപടി എടുക്കുമെന്ന് വാഗ്ദാനം; പഴി മുഴുവൻ മാദ്ധ്യമങ്ങൾക്ക്
ന്യൂഡൽഹി: കോഹിനൂർ രത്‌നം ബ്രിട്ടൻ ഇന്ത്യയിൽ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ മാറ്റുന്നു. ഈ നിലപാട് വിവാദമായതോടെ കോഹിനൂർ രത്‌ന വിഷയത്തിൽ കേന്ദ്ര സർക്കാർ മലക്കം മറിഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞ കാര്യങ്ങളെ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂർ രത്‌നം ബ്രിട്ടൻ ഇന്ത്യയിൽ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇത് വലിയ ചർച്ചയായി. കോഹിനൂർ രത്‌നം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും അത് ഇംഗ്ലണ്ട് കൈവശം വെക്കട്ടെയെന്നുമായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊഹിനൂർ രത്‌നം തിരികെ തരുന്ന പ്രശ്‌നമില്ലെന്ന് 2013ൽ ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയി
ന്യൂഡൽഹി: കോഹിനൂർ രത്‌നം ബ്രിട്ടൻ ഇന്ത്യയിൽ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ മാറ്റുന്നു. ഈ നിലപാട് വിവാദമായതോടെ കോഹിനൂർ രത്‌ന വിഷയത്തിൽ കേന്ദ്ര സർക്കാർ മലക്കം മറിഞ്ഞു.
സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞ കാര്യങ്ങളെ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂർ രത്‌നം ബ്രിട്ടൻ ഇന്ത്യയിൽ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇത് വലിയ ചർച്ചയായി. കോഹിനൂർ രത്‌നം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും അത് ഇംഗ്ലണ്ട് കൈവശം വെക്കട്ടെയെന്നുമായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. കൊഹിനൂർ രത്‌നം തിരികെ തരുന്ന പ്രശ്‌നമില്ലെന്ന് 2013ൽ ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയിരുന്നു. 20 കോടി ഡോളർ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂർ 1850ൽ വിക്ടോറിയ രാജ്ഞി കൈവശപ്പെടുത്തിയിരുന്നു.
പഞ്ചാബ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത് സിങ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറിയതാണ് ഇതെന്നും ഇത് തിരികെ ആവശ്യപ്പെട്ടുള്ള കേസൊന്നും നിലവിലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ കക്ഷിയായ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. തുടർന്ന് ആറ് ആഴ്ചയ്ക്കകം വിശദമായ മറുപടി നൽകണമെന്ന് കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി. ഇതിനിടെയാണ് നിലപാട് മാറ്റം. ഇന്ത്യയുടെ വിലമതിക്കുന്ന വസ്തുക്കൾ തിരികെ പിടിക്കണമെന്നാവശ്യപെട്ട് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷുകാരുടെ പക്കലുള്ള രത്‌നവും ടിപ്പി സുൽത്താന്റെ വാളും മോതിരവും തിരിച്ചു വാങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം.
കോഹിനൂർ രത്‌നം ഉൾപ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യ പുരാവസ്തുക്കൾ തിരിച്ചെടുക്കാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് നൽകിയ ഹർജി നൽകിയത്. ആരെയും മോഹിപ്പിക്കുന്ന കോഹിനൂർ രത്‌നം ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമേറിയ രത്‌നമെന്ന ഖ്യാതിയുണ്ടായിരുന്നു കോഹിനൂർ രത്‌നത്തിന്. ഭൗമ ശാസ്ത്രജ്ഞൻ ഹർഷ് കെ ഗുപ്തയുടെ നിഗമന പ്രകാരം ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ നിന്നാണ് കോഹിനൂർ രത്‌നം ഖനനം ചെയ്‌തെടുത്തത്. മുഗൾ ഭരണത്തിന് തുടക്കം കുറിക്കുകയും ഡൽഹി സുൽത്താൻ വംശത്തിന്റെ പതനത്തിന് കാരണമാവുകയും ചെയ്ത ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ കോഹിനൂർ രത്‌നം മുഗൾ രാജവംശത്തിലെ ആദ്യ ഭരണാധികാരിയായ ബാബറിന്റെ കൈകളിലത്തെി.
ഇബ്രാഹീം ലോദിയാണ് ബാബറിനോട് പരാജയപ്പെട്ടത്. ബാബറിൽ നിന്നും ഷാജഹാൻ, ഔറംഗസീബ്, സുൽത്താൻ മുഹമ്മദ് എന്നിവരുടെ കൈവശം മാറിമറിഞ്ഞത്തെിയ രത്‌നം 1739ൽ പേർഷ്യയിൽ നിന്നുള്ള നാദിർഷ ഡൽഹി അക്രമിക്കുകയും സ്വന്തം നാട്ടിലേക്ക് കടത്തിക്കൊണ്ട് പോവുകയും ചെയ്തു. കോഹിനൂർ എന്ന പേര് രത്‌നത്തിന് നൽകിയത് നാദിർഷ ആണെന്നും കരുതപ്പെടുന്നു. 1813ൽ രത്‌നം ഇന്ത്യയിലേക്ക് തന്നെ തിരിച്ച് വന്നു. അഹ്മദ് ഷായുടെ പിൻഗാമി ഷാ ഷൂജ ദുറാനിയുടെ കൈകളിലായിരുന്നു പിന്നീട് രത്‌നമുണ്ടായിരുന്നത്. തന്റെ അർദ്ധ സഹോദരനിൽ നിന്നും രക്ഷപ്പെട്ട് കാബൂളിൽ നിന്നും പഞ്ചാബിലേക്ക് അഭയം തേടി വന്ന ഷാ അവിടുത്തെ സിഖ് ഭരണാധികാരിയായ മഹാരാജ രഞ്ജിത് സിങിന് രത്‌നം കൈമാറുകയിരുന്നു. 1839ൽ രഞ്ജിത് സിങ് മരിക്കുകയും അഞ്ച് വയസ് മാത്രമുള്ള ദുലീപ് സിങിനെ ഭരണാധികാരിയായി തെരെഞ്ഞെടുക്കുകയും ചെയ്തു. സിക് രാജ ഭരണത്തിലെ അവസാന രാജാവാണ് അഞ്ച് വയസുകാരനെന്നും ചരിത്രകാരൻ സെൻ അടയാളപ്പെടുത്തുന്നു.
1852ൽ രണ്ടാം ആഗ്‌ളോ സിക് യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിക്കുകയും പഞ്ചാബ് ബ്രിട്ടീഷ്് രാജ്ഞിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോഹിനൂർ രത്‌നം ബ്രിട്ടീഷ് മ്യൂസിയത്തിലത്തെുന്നത്. പിന്നീട് വിക്ടോറിയ രാഞ്ജിയുടെ ഭർത്താവ് പ്രിൻസ് ആൽബർട് രത്‌നം പോളിഷ് ചെയ്യാൻ നിർദ്ദേശിക്കുകയും 37.2ഗ്രാം ഭാരവും 186 കാരറ്റുമുണ്ടായിരുന്ന രത്‌നം 105.6 കാരറ്റും 21.12 ഗ്രാം ഭാരവുമുള്ളതായിത്തീർന്നു.