- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ കൈരളിക്ക് ബദലായി മോഹൻലാലിന്റെ അമൃത; ചാനലിനെ നയിക്കാൻ മോഹൻലാലിനെ കൊണ്ടുവരാൻ നീക്കം സജീവം
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമൃത ടിവിയുടെ തലപ്പത്തേക്ക് സൂപ്പർ താരം മോഹൻലാലിനെ കൊണ്ടുവരാൻ നീക്കം. ചാനലിന്റെ ചെയർമാനായി മോഹൻലാലിനെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രാഥമിക കൂടിയാലോചനകൾ അമൃതാനന്ദമയീ മഠത്തിൽ നടക്കുന്നതായാണ് സൂചന. യൂറോപ്യൻ പര്യടനത്തിലാണ് അമൃതാനന്ദമയീ ദേവി ഇപ്പോൾ. മഠം വൈസ് ചെയർമാൻ
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമൃത ടിവിയുടെ തലപ്പത്തേക്ക് സൂപ്പർ താരം മോഹൻലാലിനെ കൊണ്ടുവരാൻ നീക്കം. ചാനലിന്റെ ചെയർമാനായി മോഹൻലാലിനെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രാഥമിക കൂടിയാലോചനകൾ അമൃതാനന്ദമയീ മഠത്തിൽ നടക്കുന്നതായാണ് സൂചന.
യൂറോപ്യൻ പര്യടനത്തിലാണ് അമൃതാനന്ദമയീ ദേവി ഇപ്പോൾ. മഠം വൈസ് ചെയർമാൻ അമൃതസ്വരൂപാനന്ദയും യൂറോപ്പിലാണ്. ഇവർ ഡിസംബറോടെ കൊല്ലത്ത് മടങ്ങിയത്തും. അതിന് ശേഷം മോഹൻലാലുമായി നേരിട്ട് ചർച്ച നടത്തും. അമൃതാനന്ദമയീ തന്നെ നേരിട്ട് ഇക്കാര്യം ലാലിനെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. അതിന് മുന്നോടിയായി മഠത്തിന്റെ താൽപ്പര്യം ആശ്രമാധികാരികൾ ലാലിനെ അറിയിച്ചിട്ടുണ്ട്.
നിലവിൽ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദയാണ് ചാനലിന്റെ ചെയർമാൻ. എന്നാൽ വളരെ നാളുകളായി ജ്ഞാനാമൃത ചാനലിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. അമൃതാനന്ദമയീയുടെ നിർദ്ദേശാനുസരണം മറ്റ് ചുമതലകൾ വഹിക്കുകയാണ് ജ്ഞാനാമൃതാനന്ദ. ഈ സാഹചര്യത്തിൽ മോഹൻലാലിന് സ്ഥാനം ഒഴിഞ്ഞ് നൽകാൻ ജ്ഞാനാമൃതാനന്ദയും തയ്യാറാണ്. അഡ്വക്കേറ്റ് ശ്രീകുമാർ, മഹാദേവൻ എന്നിവരാണ് ചാനലിന്റെ മറ്റ് ഡയറക്ടർമാർ. ഇവരിൽ മഹാദേവനാണ് നിലവിൽ ചാനലിലെ ദൈനംദിന കാര്യങ്ങൾ നോക്കുന്നത്.
അമൃതാ ടിവിയുടെ സിഇഒ പദവിയിൽ നിന്ന് കെ ഗോപാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞിരുന്നു. മഠവുമായുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം. പകരക്കാരായി പലരേയും പരിഗണിച്ചു. എന്നാൽ ഇതുവരെയും സിഇഒയെ നിയമിച്ചിട്ടില്ല. ചെയർമാനാകാൻ മോഹൻലാൽ തയ്യാറായാൽ സൂപ്പർതാരത്തിന് മനസ്സറിഞ്ഞ് ഒരാളെ സിഇഒ ആക്കാനാണ് മഠം ലക്ഷ്യമിടുന്നത് എന്നാണ് സൂചന. മോഹൻലാലിനെ തലപ്പത്ത് എത്തിച്ച് ചാനലിൽ സമൂല അഴിച്ചുപണിയാണ് അമൃതാ ടിവിയിൽ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. കൈരളി ടിവിയുടെ ചെയർമാൻ സ്ഥാനത്തുള്ള മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ബദലായാണ് അമൃത മോഹൻലാലിനെ കൊണ്ടുവരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അമൃതാനന്ദമയി ഭക്തനായ സൂപ്പർ താരത്തെ കൊണ്ടുവരുന്നതിലൂടെ സിനിമാമേഖലയുടെ മുഴുവൻ ശ്രദ്ധയും ചാനലിലേക്ക് ആകർഷിക്കാമെന്ന കണക്കുകൂട്ടലിലാണ് മേധാവികൾ. ടാം റേറ്റിംഗിൽ താഴെപോയ ചാനലിനെ പുതിയ അഴിച്ചു പണിയിലൂടെ പഴയ നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് മഠത്തിന്റെ പ്രതീക്ഷ. നേരത്തെ ഏഷ്യാനെറ്റുമായി സഹകരിച്ചാണ് മോഹൻലാൽ പ്രവർത്തിച്ചിരുന്നത്. ചാനലിൽ ഔദ്യോഗിക ഭാരവാഹിത്വമൊന്നും ഇല്ലായിരുന്നെങ്കിലും ഏഷ്യാനെറ്റുമായി ലാലിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് സിനിമകളുടെയെല്ലാം സംപ്രേഷണാവകാശം ഏഷ്യാനെറ്റിനാണ് ലഭിച്ചിരുന്നത്.
ഈയിടെ ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം അമൃതാ ടിവിക്ക് ഗുണകരമായി മാറിയിരുന്നു. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് അമൃത ടിവിക്ക് നൽകാമെന്ന അനൗദ്യോഗിക തീരുമാനം ഉണ്ടായിട്ടുണ്ട്. ചാനലുമായി ലാൽ സഹകരിക്കുന്നതിന്റെ ആദ്യപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. അസുഖബാധിതനായ സൂപ്പർതാരത്തിന് ചികിത്സയൊരുക്കിയതും കൊച്ചിയിലെ അമൃത ആശുപത്രിയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആശുപത്രിയിലെത്തി മോഹൻലാലിനെ അമൃതാനന്ദമയി സന്ദർശിച്ചിരുന്നു.