- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്യൂവൽ സബ്‌സിഡി പിൻവലിക്കാൻ ആലോചന; ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയുൾപ്പെടെ അവശ്യസാധനങ്ങളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്
മസ്‌ക്കറ്റ്: പെട്രോളിയം ഉത്പന്നങ്ങൾ അടക്കം അവശ്യവസ്തുക്കൾക്ക് സർക്കാർ നൽകിവന്നിരുന്ന സബ്‌സിഡി പിൻവലിക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ സർക്കാർ സബ്‌സിഡി പിൻവലിക്കാൻ ധാരണയായാൽ പെട്രോൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വദേശികൾക്ക്
മസ്‌ക്കറ്റ്: പെട്രോളിയം ഉത്പന്നങ്ങൾ അടക്കം അവശ്യവസ്തുക്കൾക്ക് സർക്കാർ നൽകിവന്നിരുന്ന സബ്‌സിഡി പിൻവലിക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ സർക്കാർ സബ്‌സിഡി പിൻവലിക്കാൻ ധാരണയായാൽ പെട്രോൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.
സ്വദേശികൾക്ക് ഹൗസിങ് ലോണുകൾ ഉൾപ്പെടെയുള്ള സബ്‌സിഡി പിൻവലിക്കാൻ സർക്കാരിനു മേൽ കുറെ നാളായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) സമ്മർദം ചെലുത്തുകയാണ്. ഘട്ടം ഘട്ടമായി ഇത്തരത്തിൽ സബ്‌സിഡി പിൻവലിക്കുന്നതിനെ സിബിഒയും പിന്താങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവശ്യഭക്ഷ്യവസ്തുവായ ഗോതമ്പുപൊടിക്കുള്ള സബ്‌സിഡിയും ഇല്ലാതായാൽ ബ്രഡ്ഡ് ഉൾപ്പെടെയുള്ളവയ്ക്ക് വില കുത്തനെ വർധിക്കും.
ഓയിൽ കമ്പനികൾ, ഹൗസിങ് ബാങ്ക്, പവർ കമ്പനികൾ, പോൾട്രി ഫീഡ് നിർമ്മാതാക്കൾ എന്നിവയ്ക്കാണ് സർക്കാർ സബ്‌സിഡി നൽകിയിരുന്നത്. നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് അവശ്യവസ്തുക്കളുടെ വില വർധിക്കാതെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കാനാണ് ഇത്തരത്തിൽ സബ്‌സിഡി അനുവദിച്ചിരുന്നത്.
അതേസമയം ഫ്യൂവൽ സബ്‌സിഡി പിൻവലിക്കുന്ന കാര്യം ഏതാനും വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായിരുന്നുവെന്നാണ് പറയുന്നത്. സാധാരണക്കാർക്ക് ഇതു വൻ ഭാരം ഉളവാക്കുന്നതായാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാതിരിക്കുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില ഇടിഞ്ഞതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനു മേൽ സമ്മർദം ഏറി വരികയാണെന്നാണ് റിപ്പോർട്ട്.