ജമ്മു : അതിർത്തിയിൽ സംഘർഷത്തിന് ഇനി അയവ് വരില്ലെന്ന് സൂചന. ഇന്ത്യയ്‌ക്കെതിരെ ആഞ്ഞിടിക്കാനാണ് പാക് സൈന്യത്തിന്റെ തീരുമാനം. ഇന്ത്യ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കു ശക്തമായ തിരിച്ചടി നൽകാൻ പുതുതായി സ്ഥാനമേറ്റ പാക്ക് കരസേനാ മേധാവി ഖമർ ജാവേദ് ബജ്?വ റാവൽപിണ്ടിയിൽ സൈനികരോടു ചെയ്ത പ്രസംഗത്തിൽ ആഹ്വാനം ചെയ്തത് ഇതിന് തെളിവാണ്. പുതിയ സൈനിക മേധാവി യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങട്ടേയെന്ന അഭിപ്രായക്കാരനാണ്.

സൈനിക തലവന്റെ നിർദ്ദേശത്തെ തുടർന്ന് കശ്മീരിൽ രജൗറി ജില്ലയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഭടന്മാർ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ നടത്തിയ വെടിവയ്പിൽ അതിർത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു ഭടനു പരുക്കേറ്റു. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ വെടിനിർത്തൽ ലംഘനം. പുതിയ സൈനിക മേധാവിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. കശ്മീരിൽ ഇന്ത്യൻ സേന നടത്തുന്ന അതിക്രമങ്ങളിൽനിന്നു ലോകശ്രദ്ധ അകറ്റാനാണ് ഇന്ത്യയുടെ ആക്രമണോത്സുക നിലപാടുകളെന്നു ബജ്?വ പ്രസംഗിച്ചതായി 'ഡോൺ' റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ഭാഗത്തു നിന്നും അതിത്തിയിൽ ഇനിയും വെടിനിർത്തൽ കരാർ ലംഘിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കണമെന്നാമ് സൈന്യത്തോട് പുതിയ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖ്വമാർ ജവാദ് ബജ്‌വയുടെ ആഹ്വാനം. ചുമതലയേറ്റതിനു ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബജ്‌വ. ഏതു ചെറിയ ആക്രമണത്തിനു പോലും ശക്തമായ മറുപടി നൽകണമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ നടക്കുന്ന വെടിനിർത്തൽ കരാർ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും എന്നാൽ പാക്കിസ്ഥാനും ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമക്കി.

ഇന്ത്യയെ ആക്രമിക്കുകയാണെന്ന തെറ്റായ വിവരം നൽകി ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലുടെ കാശ്മീരിൽ നടക്കുന്ന ആക്രമണങ്ങൾ മറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ബജ്‌വ കൂട്ടിച്ചേർത്തു. പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറൽ ഒമർ ജാവേദ് ബജ്‌വ വരുന്നതോടെ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ മുൻ സൈനിക മേധാവി ബിക്രം സിങ് പറഞ്ഞിരുന്നു. ഇതിനെ ന്യായികരിക്കുന്ന തരത്തിലാണ് ബജ്‌വയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കിയ സാംബ രാജ്യാന്തര അതിർത്തിയിൽ ഭീകരർ നിർമ്മിച്ച തുരങ്കം കണ്ടെത്തിയതിനെത്തുടർന്ന് ഈ മേഖലയിൽ അതിർത്തി മുഴുവൻ സ്‌കാൻ ചെയ്യാൻ ബിഎസ്എഫ് തീരുമാനിച്ചു.