- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂല്യം കൂടിയ നോട്ടുകൾ കള്ളപ്പണമാകുന്നു? വീണ്ടും സാമ്പത്തിക സർജിക്കൽ സ്ട്രൈക്കിന് മോദി സർക്കാർ; 2000 രൂപ ഉടൻ പിൻവലിക്കുമെന്ന് റിപ്പോർട്ട്; 200 രൂപയുടെ നോട്ടുകളുടെ അച്ചടി തുടങ്ങി: നോട്ട് നിരോധനത്തിന്റെ സാധ്യത സജീവം
ന്യൂഡൽഹി : വീണ്ടും നോട്ട് നിരോധനം വരുന്നു. കേന്ദ്രസർക്കാർ വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി സൂചന. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെ കേന്ദ്രസർക്കാർ പിൻവലിക്കുമെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. പുതിയ 2000 രൂപ നോട്ടുകൾ അസാധുവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാൽ, വിശദീകരണം നൽകാൻ മന്ത്രി കൂട്ടാക്കിയില്ല. 2000 രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്. അടുത്തമാസം പുറത്തിറങ്ങുന്ന 200 രൂപാ നോട്ടിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആർ.ബി.ഐ.യുടെ പദ്ധതി. പുതിയ 2000 രൂപയുടെ അച്ചടി അഞ്ചുമാസംമുമ്പുതന്നെ നിർത്തിവെച്ചതായാണ് റിസർവ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്.
ന്യൂഡൽഹി : വീണ്ടും നോട്ട് നിരോധനം വരുന്നു. കേന്ദ്രസർക്കാർ വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി സൂചന. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെ കേന്ദ്രസർക്കാർ പിൻവലിക്കുമെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. പുതിയ 2000 രൂപ നോട്ടുകൾ അസാധുവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാൽ, വിശദീകരണം നൽകാൻ മന്ത്രി കൂട്ടാക്കിയില്ല. 2000 രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്. അടുത്തമാസം പുറത്തിറങ്ങുന്ന 200 രൂപാ നോട്ടിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആർ.ബി.ഐ.യുടെ പദ്ധതി.
പുതിയ 2000 രൂപയുടെ അച്ചടി അഞ്ചുമാസംമുമ്പുതന്നെ നിർത്തിവെച്ചതായാണ് റിസർവ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. കുറഞ്ഞമൂല്യമുള്ള നോട്ടുകൾ കൂടുതൽ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. റിസർവ് ബാങ്കിൽനിന്ന് 2000 രൂപാ നോട്ടിന്റെ ലഭ്യത ഏതാനും ആഴ്ചകളായി നന്നേ കുറഞ്ഞിരുന്നു. പല എ.ടി.എമ്മുകളിലും ഇപ്പോൾ 500 രൂപാ നോട്ടുകളാണുള്ളത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് 2000 രൂപയുടെ അച്ചടി നിർത്തിയ കാര്യം റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യം ആർ.ബി.ഐ. ഔപചാരികമായി സ്ഥിരീകരിച്ചിട്ടില്ല.
മൂല്യം കൂടിയ നോട്ടുകൾ സൂക്ഷിക്കാൻ എളുപ്പമായതിനാൽ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, 2000 പോലുള്ള മൂല്യമേറിയ നോട്ടുകൾ ചെറിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. പുതിയ 200 രൂപാ നോട്ട് ഇറക്കുന്ന കാര്യം റിസർവ് ബാങ്ക് ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, 200 രൂപാ നോട്ടിന്റെ അച്ചടി ജൂൺമാസത്തിൽത്തന്നെ തുടങ്ങിയതായാണ് അറിയുന്നത്. ആദ്യ ബാച്ചിന്റെ അച്ചടി രണ്ടാഴ്ചകൊണ്ട് പൂർത്തിയാവും. അങ്ങനെവരുമ്പോൾ ഓഗസ്റ്റിൽത്തന്നെ അത് പൊതുജനങ്ങൾക്ക് കിട്ടിത്തുടങ്ങും.
2016 നവംബർ എട്ടിനാണ് രാജ്യത്ത് നോട്ട് അസാധുവാക്കൽ നടപ്പാക്കിയത്. അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളാണ് കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അസാധുവാക്കിയത്. പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയായിരുന്നു.
നോട്ടുനിരോധനത്തിനുശേഷം ഇതുവരെ 370 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചിറക്കിയത്. ഇതിന്റെ മൊത്തം മൂല്യം 7.4 ലക്ഷം കോടി രൂപവരും. 7.85 ലക്ഷംകോടി രൂപയുടെ പുതിയ 500 രൂപാ നോട്ടും ഇറക്കി. റിസർവ് ബാങ്ക് രേഖകൾപ്രകാരം ഇപ്പോൾ 15.22 ലക്ഷംകോടി രൂപയാണ് ക്രയവിക്രയത്തിലുള്ളത്. നോട്ടുനിരോധനം വരുമ്പോഴുണ്ടായിരുന്ന 17.7 ലക്ഷംകോടി രൂപയുടെ 86 ശതമാനം വരുമിത്. ഇപ്പോൾ അച്ചടിക്കുന്ന നോട്ടുകളുടെ 90 ശതമാനവും 500 രൂപയുടേതാണെന്നാണ് അറിയുന്നത്.