ലണ്ടൻ: അമേരിക്കൻ താരം സെറീന വില്യംസിനു വിംബിൾഡൺ കിരീടം. ജർമൻ താരം എയ്ഞ്ചലിക് കെർബറിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണു സെറീന വിംബിൾഡൺ സ്വന്തമാക്കിയത്. സ്‌കോർ: 7-5, 6-3.

സെറീനയുടെ ഏഴാം വിംബിൾഡൺ കിരീടമാണിത്. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമെന്ന മുൻ ലോക ഒന്നാം നമ്പർ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു സെറീന. ഇരുവർക്കുമിപ്പോൾ 22 ഗ്രാൻസ്ലാം കിരീടങ്ങളാണുള്ളത്.