- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യും; രാഷ്ട്രത്തിന്റെ ഐക്യത്തിനും മനുഷ്യാവകാശങ്ങൾക്കും തുല്യ പ്രാധാന്യം നൽകും; ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകനായി ഒരുങ്ങിയിറങ്ങി പുതിയ മ്യാന്മർ പ്രസിഡന്റ്
യാങ്കൂൺ: മ്യാന്മറിൽ ഒരു പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് പുതുതായി അധികാരമേറ്റ പ്രസിഡന്റ് വിൻ മയന്റ്. ഇതിന്റെ ആദ്യ പടിയായ രാജ്യത്തിൽ സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്നു വിൻ മയന്റ് പറഞ്ഞു. മ്യാന്മറിൽ മ്യാന്മർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാന്മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ഇതിന് മാറ്റം വരുത്തി ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുകയാണ് ലക്ഷ്യമെന്നും നിയമവാഴ്ചയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും മനുഷ്യാവകാശങ്ങൾക്കും തുല്യ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മാർ. മ്യാന്മറിൽ ഇപ്പോൾ 25 ശതമാനം പാർലമെന്റ് സീറ്റുകളും സുരക്ഷാ കാര്യങ്ങളിന്മേലുള്ള നിയന്ത്രണവും ഇപ്പോഴും സൈന്യത്തിന്റെ കൈവശമാണ്. പ്രസിഡന്റായിരുന്ന ടിൻ ച്യാവ് (72) ആരോഗ്യനില മോശമായതിനെ തുടർന്നു കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു പുതിയ പ്രസിഡന്റായ വി
യാങ്കൂൺ: മ്യാന്മറിൽ ഒരു പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് പുതുതായി അധികാരമേറ്റ പ്രസിഡന്റ് വിൻ മയന്റ്. ഇതിന്റെ ആദ്യ പടിയായ രാജ്യത്തിൽ സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്നു വിൻ മയന്റ് പറഞ്ഞു.
മ്യാന്മറിൽ മ്യാന്മർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാന്മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ഇതിന് മാറ്റം വരുത്തി ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുകയാണ് ലക്ഷ്യമെന്നും നിയമവാഴ്ചയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും മനുഷ്യാവകാശങ്ങൾക്കും തുല്യ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മാർ. മ്യാന്മറിൽ ഇപ്പോൾ 25 ശതമാനം പാർലമെന്റ് സീറ്റുകളും സുരക്ഷാ കാര്യങ്ങളിന്മേലുള്ള നിയന്ത്രണവും ഇപ്പോഴും സൈന്യത്തിന്റെ കൈവശമാണ്. പ്രസിഡന്റായിരുന്ന ടിൻ ച്യാവ് (72) ആരോഗ്യനില മോശമായതിനെ തുടർന്നു കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു പുതിയ പ്രസിഡന്റായ വിന്മയന്റ് മ്യാന്മറിൽ അധികാരമേറ്റത്.
പാർലമെന്റിന്റെ ഇരുസഭകളിലും സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസിക്കാണു ഭൂരിപക്ഷമുള്ളത്. തിരഞ്ഞെടുപ്പിൽ 639ൽ 403 വോട്ടുകളാണു വിൻ മയന്റിനു ലഭിച്ചത്. പുതിയ പ്രസിഡന്റ് മ്യാന്മറിന്റെ 2008ലെ ഭരണഘടന ഭേദഗതി ചെയ്യാന്നത് രാജ്യത്തെ അധികാരങ്ങൾ കയ്യാളുന്ന സൈനിക തലവന്മാർക്കു വെല്ലുവിളിയാണ്.
സൈനികഭരണം നിലനിൽക്കുന്ന മ്യാന്മറിൽ 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവുമായി സൂചി വിജയിച്ചുവെങ്കിലും ഭരണഘടനപരമായ പദവിയൊന്നും നൽകാൻ ഭരണകൂടം കയ്യാളുന്ന പട്ടാളം തയാറായിരുന്നില്ല.
സൈനിക ഭരണകൂടത്തിനെതിരായ പോരാട്ടകാലം മുതൽ സൂചിയുടെ അടുത്തയാളാണ് മിന്റ്. 1988 മുതൽ സൂചിക്കൊപ്പമുള്ള മിന്റും പലതവണ രാഷ്ട്രീയ തടവുകാരനായി പിടിക്കപ്പെട്ടിട്ടുണ്ട്.നേരത്തേ സ്പീക്കറായിരുന്ന മിന്റ്, സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിക്ക് വൻ ഭൂരിപക്ഷമുള്ള പാർലമന്റെിൽ മൂന്നിൽ രണ്ട് വോട്ടുനേടിയാണ് പ്രസിഡന്റായത്. അതേസമയം, തന്റെ അടുത്തയാൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് സൂചിക്ക് ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.
മ്യാന്മറിൽ പ്രസിഡന്റ് പദം എന്നത് ഒരു ആലങ്കാരിക സ്ഥാനം മാത്രമാണ്. 2016ൽ സൂ കി സർക്കാർ രൂപീകൃതമായ വേളയിൽ തന്നെ താൻ 'പ്രസിഡന്റിനും മുകളിലായിരിക്കും' എന്ന് അവർ പറഞ്ഞിരുന്നു. ഭരണഘടന അനുസരിച്ച് സൂ കിക്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിന് വിലക്കുണ്ട്. 2008ലെ മിലിറ്ററി ഡ്രാഫ്റ്റ് ചെയ്ത ഭരണ ഘടന പ്രകാരം വിദേശിയായ ജീവിത പങ്കാളിയോ മക്കളോ ഉള്ളവർക്ക് ഈ പദവി വഹിക്കാനാവില്ല. സൂ കിയുടെ രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്.