- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റെടുത്തത് പണി കഴിഞ്ഞ് വരുമ്പോൾ; വിൻ വിൻ ലോട്ടറിയുടെ ഈ ആഴ്ച്ചയിലെ ഭാഗ്യം കോട്ടയം സ്വദേശി മധുവിന്; അതത് ദിവസത്തെ വരുമാനം കൊണ്ട് കുടുംബം നോക്കുന്ന മധുവിനെ ഭാഗ്യം കടാക്ഷിക്കുമ്പോൾ
കോട്ടയം: വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഡബ്ല്യു.എക്സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചിരിക്കാതെ ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് മേച്ചേരിത്തറ മധു എന്ന ഗോപി.
വീട്ടിലെ ദുരിതം തീർക്കാൻ പകലന്തിയോളം പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആളാണ് മധു. തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. തലേദിവസം പണി കഴിഞ്ഞു വരവേയാണ് മധു ലോട്ടറി വാങ്ങുന്നത്. പിറ്റേദിസം മൂന്ന് മണിയോടെ ഫലം വന്നപ്പോൾ മധു എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുക ആയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് വിൻ വിൻ ലോട്ടറി. 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
മറുനാടന് മലയാളി ബ്യൂറോ