സ്റ്റോക്ക്ഹോം: ഒക്ടോബർ അവസാനം മുതൽ മാർച്ച് ആദ്യം വരെ 24 മണിക്കൂറും ഇരുട്ട് അനുഭവപ്പെടുന്ന പ്രദേശമാണ് ഉത്തരധ്രുവത്തിന് തൊട്ടു തെക്ക് നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡ്. പ്രദേശത്തെ ജനങ്ങൾ തങ്ങളുടെ ശൈത്യകാല അന്ധകാരത്ത വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.പ്രദേശത്തെ അവസാന സുര്യാസ്തമയത്തിന്റെ വീഡിയോ പങ്കുവെച്ച് തയ്യാറെടുപ്പ് വിശദീകരിക്കുകയാണ് യുട്ഊബർ കൂടിയായ സിസിലിയ ബ്ലോംഡാൽ.

സ്വീഡിഷ് സ്വദേശിയായ സിസിലിയ ബ്ലോംഡാൽ, ഉത്തരധ്രുവത്തിന് തൊട്ടു തെക്ക് നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡിലാണ് താമസിക്കുന്നത്. ധ്രുവരാത്രി എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണിത്.ചിലപ്പോൾ ഭ്രാന്തമായ ഒരു ചിന്തയാണെന്ന് തോന്നാം എന്നാൽ അങ്ങിനെയല്ല.ഇനി വരുന്ന മാസങ്ങളിൽ പ്രദേശത്ത് സൂര്യൻ ഉദിക്കില്ലെന്നും സിസിലിയ പറയുന്നു.ഇത് അൽപ്പം തണുപ്പാണ്, പക്ഷേ, തീർച്ചയായും, ഇത് വളരെ മനോഹരമാണെന്നാണ് തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു.വിവിധ പ്രദേശങ്ങളിൽ തന്റെ പങ്കാളിയുമായി നടത്തിയ യാത്രയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഒപ്പം ശൈത്യകാലത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. യൂട്യൂബ് വീഡിയോയ്ക്ക് മുൻപ് സുര്യാസ്തമയത്തിന്റെ ഒരു ടിക്ക്ടോക്ക് വീഡിയോയും പങ്കുവെച്ചിരുന്നു.ഏതാനും ദിവസങ്ങൾക്കുള്ളിൽ 6.1 ദശലക്ഷത്തിലധികം കാഴ്ചകളോടെ അവളുടെ ഏറ്റവും ജനപ്രിയ വീഡിയോകളിലൊന്നായി ടിക് ടോക്ക് മാറി.ടിക്ക് ടോക്കിൽ അവർക്ക് 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ബോട്ടിലാണ് ഇവരുടെ യാത്ര.എന്നാൽ ശൈത്യകാലത്ത് യാത്ര അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനാൽ തന്നെ ബോട്ട് കരയിലേക്ക് അടുപ്പിച്ച് ശൈത്യകാലത്തിനായി ഒരുങ്ങുകയാണ് ഇവർ. ഈ പ്രദേശത്ത് ബോട്ട് പാർക്ക് ചെയ്യുന്നത് ശരിയല്ലെന്ന് അറിയാം പക്ഷെ ശൈത്യകാലം ആരംഭിച്ചതിനാൽ തന്നെ യാത്ര അത്ര സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു.സിസിലയ്ക്കും പങ്കാളിക്കുമൊപ്പം അവരുടെ വളർത്തുനായയും യാത്രയിൽ പങ്കാളിയാകുന്നുണ്ട്.