- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി; പ്രിയ സുഹൃത്തിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പ്രോട്ടോകോൾ മറികടന്ന് വിമാനത്താവളത്തിലെത്തി. ആറു ദിവസത്തെ സന്ദർശനത്തിനായെത്തിയ നെതന്യാഹുവിനെയും ഭാര്യ സാറയേയും മോദി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. 2003ൽ ഏരിയൽ ഷാരോണു ശേഷം 15 വർഷങ്ങൾ കഴിഞ്ഞാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ന്യൂഡൽഹിലെത്തുന്ന നെതന്യാഹു തീന്മൂർത്തി ഹൈഫ ചൗക്ക് സന്ദർശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാ ഷ്ട്രപതിഭവനിൽ സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. 102 കമ്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങൾ സന്ദർശനത്തിൽ നെത ന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പ്രോട്ടോകോൾ മറികടന്ന് വിമാനത്താവളത്തിലെത്തി. ആറു ദിവസത്തെ സന്ദർശനത്തിനായെത്തിയ നെതന്യാഹുവിനെയും ഭാര്യ സാറയേയും മോദി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. 2003ൽ ഏരിയൽ ഷാരോണു ശേഷം 15 വർഷങ്ങൾ കഴിഞ്ഞാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
ന്യൂഡൽഹിലെത്തുന്ന നെതന്യാഹു തീന്മൂർത്തി ഹൈഫ ചൗക്ക് സന്ദർശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാ ഷ്ട്രപതിഭവനിൽ സ്വീകരണം നൽകും.
തുടർന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. 102 കമ്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങൾ സന്ദർശനത്തിൽ നെത ന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.