- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരമ്മ പെറ്റ ഇരട്ടകളെ പോലെ മോദിയും നെതന്യാഹുവും; പ്രധാന മേഖലകളിൽ എല്ലാം കച്ചവടം ഉറപ്പിച്ച് ഇന്ത്യയും ഇസ്രയേലും; രണ്ട് ഏകാധിപതികളുടെ ഐക്യം ലോകത്തിന് ഭീഷണിയെന്ന് ഇടതു പാർട്ടികൾ; ആശങ്കയോടെ മുസ്ലിം സമൂഹം
ന്യൂഡൽഹി : ആറുദിവസത്തെ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഇന്ത്യ ഊഷ്മള വരവേൽപ് നൽകി. കീഴ്‌വഴക്കം കണക്കാക്കാതെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെയും ഭാര്യ സാറയെയും സ്വീകരിച്ചു. അങ്ങനെ മോദിയും നെതന്യാഹുവും തമ്മിൽ ഇരുമെയ്യെങ്കിലും ഒരു മനസോടെ മുന്നോട്ട് പോവുകയാണ്. കൃഷി, ജലം, സൈബർ സുരക്ഷ, ആരോഗ്യം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ ഒട്ടേറെ കരാറുകൾ. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് പ്രഖ്യാപനത്തിനെതിരെയായ യുഎൻ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് ആഴ്ചകൾക്കകമാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം. അപ്പോഴും ഇന്ത്യയോട് ഒരു പിരഭവവും ഇസ്രയേൽ കാട്ടുന്നില്ല. രണ്ട് ലോക നേതാക്കൾ തമ്മിലെ ഇഴയടുപ്പിന്റെ കരുത്താണ് ചർച്ചകളിലും നിറയുന്നത്. ഏറ്റവും ശരിയായ അർഥത്തിൽ 'വിപ്ലവകാരിയായ നേതാവാ'ണ് മോദിയെന്ന് നെതന്യാഹു പറയുന്നു. മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി
ന്യൂഡൽഹി : ആറുദിവസത്തെ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഇന്ത്യ ഊഷ്മള വരവേൽപ് നൽകി. കീഴ്‌വഴക്കം കണക്കാക്കാതെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെയും ഭാര്യ സാറയെയും സ്വീകരിച്ചു. അങ്ങനെ മോദിയും നെതന്യാഹുവും തമ്മിൽ ഇരുമെയ്യെങ്കിലും ഒരു മനസോടെ മുന്നോട്ട് പോവുകയാണ്. കൃഷി, ജലം, സൈബർ സുരക്ഷ, ആരോഗ്യം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ ഒട്ടേറെ കരാറുകൾ. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് പ്രഖ്യാപനത്തിനെതിരെയായ യുഎൻ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് ആഴ്ചകൾക്കകമാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം. അപ്പോഴും ഇന്ത്യയോട് ഒരു പിരഭവവും ഇസ്രയേൽ കാട്ടുന്നില്ല. രണ്ട് ലോക നേതാക്കൾ തമ്മിലെ ഇഴയടുപ്പിന്റെ കരുത്താണ് ചർച്ചകളിലും നിറയുന്നത്.
ഏറ്റവും ശരിയായ അർഥത്തിൽ 'വിപ്ലവകാരിയായ നേതാവാ'ണ് മോദിയെന്ന് നെതന്യാഹു പറയുന്നു. മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ 'വിപ്ലവകാരിയായ നേതാവ്' എന്നു വിശേഷിപ്പിച്ചത്. അതേസമയം, ഇന്ത്യയിൽ വന്ന് 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുമായി സഹകരിക്കാൻ ഇസ്രയേലിലെ പ്രതിരോധ കമ്പനികളെ മോദി ക്ഷണിച്ചു. ഉദാരവൽക്കരിച്ച വിദേശനിക്ഷേപ നയത്തിന്റെ ഗുണഭോക്താക്കളാകാനും അദ്ദേഹം ഇസ്രയേൽ കമ്പനികളെ ആഹ്വാനം ചെയ്തു. അങ്ങനെ മോദിയെ വാനോളം പുകഴ്‌ത്തി നെതന്യാഹു ഇന്ത്യയിൽ നിറയുകയാണ്. ഇതിനിടെ ചില ആശങ്കയും സജീവമാകുന്നു. ഇസ്രയേലും ഇന്ത്യയും തമ്മിലെ ഐക്യത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്. മോദിയും നെതന്യാഹുവും ഏകാധിപതികളാണ്. ഇവർ ഒരുമിക്കുന്ന ലോകത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്നും വിലയിരുത്തുന്നു.
പാലസ്ഥീനൊപ്പമായിരുന്നു എന്നും ഇന്ത്യയുടെ മനസ്സ്. എന്നാൽ ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കൻ നടപടിയെ ഇന്ത്യ ശക്തമായി എതിർത്തില്ല. ഇത് പാലസ്ഥീന്റെ പ്രതിഷേധത്തിന് കാരണമായി. അതിനിടെയാണ് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ പാലസ്ഥീൻ അനുകൂല നിലപാട് എടുത്തത്. മോദിയുടെ നേതൃത്വം ഇസ്രയേലിനെയാണ് കൂടുതൽ അനുകൂലിക്കുന്നത്. ഇത് മുസ്ലിം ലോകത്തും ഏറെ ചർച്ചയാണ്. ഇതിനിടെയാണ് നെതന്യാഹുവിന് വമ്പൻ സ്വീകരണം ഇന്ത്യ നൽകുന്നത്. ഏറ്റവും പ്രധാന സുഹൃത്താണ് ഇസ്രയേൽ എന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തു. നയതന്ത്രതലത്തിൽ നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷം വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.
സൈബർ സുരക്ഷ, ഗ്യാസ് ആൻഡ് ഓയിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കരാറുകൾക്ക് രൂപം നൽകിയത്. അതേസമയം, ജറുസലം വിഷയത്തിൽ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിനെതിരെ വോട്ടു ചെയ്തതും ചർച്ചാവിഷയമായതായാണ് റിപ്പോർട്ട്. വിഷയം ചർച്ചയ്‌ക്കെടുത്തെങ്കിലും കേവലം ഒരു വിഷയത്തെച്ചൊല്ലി ഉഭയകക്ഷി ബന്ധം മോശമാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇരുപക്ഷവും എത്തിയത്. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ തീരുമാനിച്ചതായി ചർച്ചകൾക്കു ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി അറിയിച്ചു. കൃഷി, ശാസ്ത്ര സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേലിൽ നിർമ്മിച്ച സ്‌പൈക് മിസൈലുകൾ വാങ്ങേണ്ട എന്ന് ഇന്ത്യ തീരുമാനിച്ചുവെങ്കിലും പ്രതിരോധ രംഗത്തു സഹകരിക്കാനുള്ള തീരുമാനം പുതിയൊരു കാൽവയ്പാണ്. ഇസ്രയേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ കമ്പനികൾക്ക് ഇന്ത്യയിലെ കമ്പനികളുമായി ചേർന്നു സംയുക്ത ഉൽപാദനത്തിനുള്ള അനുമതിയാണു നൽകുക. ഇന്ത്യയ്ക്കു സാങ്കേതികവിദ്യ കൈമാറാനും ഗവേഷണത്തിൽ പങ്കുചേരാനും കരാറിൽ വ്യവസ്ഥയുണ്ട്. പ്രതിരോധ വ്യവസായ മേഖലയിൽ ദീർഘകാല സഹകരണവും പങ്കാളിത്തവുമാണു വിഭാവനം ചെയ്യുന്നത്.
ഇസ്രയേൽ-ഫലസ്തീൻ സമാധാന ശ്രമങ്ങളെക്കുറിച്ച് ഒരു ഖണ്ഡിക മാത്രമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും ചർച്ച നടത്തിയശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലുള്ളത്. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണം എന്നു മാത്രമേ ഇതിൽ പറയുന്നുള്ളൂ. ഇതും ചർച്ചകൾക്ക് വിധേയമാകുകയാണ്.