മസ്‌കത്ത്; രാജ്യം കനത്ത ചൂടിന്റെ പിടിയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായിട്ടുണ്ടായ ചൂടിനെ തുടർന്ന് രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ട്.

രാജ്യത്തെ പ്രൈവറ്റ് ക്ലിനിക്കുകളും ആശുപത്രികളിലും എത്തുന്ന രോഗികളുടെ എണ്ണം കൂടിയതായി അധികൃതർ അറിയിച്ചു. ചൂടിനെതുടർന്ന് ഉണ്ടാകുന്ന വൈറൽ അസുഖങ്ങളുമായാണ് ഇവരിൽ അധികവും ചികിത്സ തേടിയെത്തിയത്. കഫക്കെട്ട്. തൊണ്ടവേജന, മസിൽ വേദന, പനി, എന്നിവയാണ് ഇവരിൽ പലരും നേരിടുന്ന ബുദ്ധിമുട്ടുകൾ.

ചിലർ ചിക്കൻപോക്‌സ് ലക്ഷണങ്ങളുമായി എത്തിയതായും ,റിപ്പോർട്ടുണ്ട്. രോഗം പടരുന്നതോടെ സുരക്ഷാ മുന്നറിയിപ്പും അധികൃതർ നല്കിയിട്ടുണ്ട്‌