- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ അലയുന്ന മാനസിക രോഗികളെ പിടിച്ചുകെണ്ടു പോകും; കുളിപ്പിച്ച് ഭക്ഷണം നൽകിയശേഷം നരബലി; പാറമട ലോബിയുടെ നരബലിയുടെ വഴികൾ വെളിപ്പെടുത്തി ഡ്രൈവർ
മധുര: തമിഴ്‌നാട്ടിലെ മധുരയിലുള്ള പി.ആർ.പി. ഗ്രാനൈറ്റ്‌സിൽ നടന്ന നരബലികളുടെ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവം കോടതിയിലെത്തിച്ച മുൻ ഡ്രൈവർ സർവകോടിയനാണ്.ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. തെരുവിൽ അലഞ്ഞുതിരിയുന്ന മാനസിക രോഗികളെയാണ് നരബലി കൊടുത്തിരുന്നത്. തെരുവിൽനിന്ന് പിടിച്ചുകൊണ്ടവരുന്നവരെ ആദ്യം കുളിപ്പിച്ച് ഭക
മധുര: തമിഴ്‌നാട്ടിലെ മധുരയിലുള്ള പി.ആർ.പി. ഗ്രാനൈറ്റ്‌സിൽ നടന്ന നരബലികളുടെ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവം കോടതിയിലെത്തിച്ച മുൻ ഡ്രൈവർ സർവകോടിയനാണ്.ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. തെരുവിൽ അലഞ്ഞുതിരിയുന്ന മാനസിക രോഗികളെയാണ് നരബലി കൊടുത്തിരുന്നത്. തെരുവിൽനിന്ന് പിടിച്ചുകൊണ്ടവരുന്നവരെ ആദ്യം കുളിപ്പിച്ച് ഭക്ഷണം നൽകും. അതിനുശേഷമാണ് ബലികൊടുക്കുകയെന്ന് സർവകോടിയൻ പറയുന്നു.
തെരുവിൽനിന്ന് മാനസിക രോഗികളെ കൂട്ടിക്കൊണ്ടുവരുന്നതും അവരെ കുളിപ്പിച്ച് ഭക്ഷണം വാങ്ങി നൽകി കമ്പനിയുടെ മുഖ്യ ഓഫീസിൽ എത്തിക്കുക എന്നതായിരുന്നു സർവകോടിയനെ ഏൽപിച്ചിരുന്ന ദൗത്യം. പുതുക്കോട്ടൈ, അണ്ണാവാസൽ, തോഗമലൈ, ശിവകാശി, തൂത്തുക്കുടി എന്നിവിടങ്ങളിലെല്ലാമുള്ള ക്വാറികളിൽ നരബലി നടന്നിട്ടുണ്ടെന്ന സൂചനയാണ് സർവക്കോടിയൻ നൽകുന്നത്.
പി.ആർ.പളനിച്ചാമിയുടെ ഉടമസ്ഥതിയിലുള്ള ക്വാറികളിൽ നരബലി നടന്നിട്ടുണ്ടെന്ന് കാണിച്ച് 2004-ൽത്തന്നെ സർവക്കോടിയൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് അത് പരിഗണിച്ചതേയില്ല. ഇതേത്തുടർന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നതും കോടതി ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതും. തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാറിയിൽനിന്ന് ഒരു കുട്ടിയുടേതടക്കം നാല് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു.
ഐഎഎസ് ഓഫീസർ യു.സഗായത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മധുരപൊലീസിനാണ് അന്വേഷണച്ചുമതല. ചോദ്യം ചെയ്യലിന്റെ ഭാഗമായി പളനിച്ചാമിയെയും മറ്റു മൂന്നുപേരെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. നരബലി നൽകിയ രണ്ടുപേരെ മറവുചെയ്യുന്നതിന് താൻ സാക്ഷിയായിരുന്നുവെന്ന് സർവകോടിയൻ മൊഴി നൽകിയിരുന്നു. കേരളത്തിൽനിന്നുള്ള ദുർമന്ത്രവാദിയാണ് നരബലി നടത്തിയിരുന്നതെന്നും തലവെട്ടിയാണ് ബലി നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്.
ക്വാറികളിലേക്ക് പോകുമ്പോഴാണ് വഴിയിൽനിന്ന് മാനസികനില തെറ്റി അലയുന്ന ആരെയെങ്കിലും കൂട്ടിക്കൊണ്ടുപോകാറുള്ളത്. ഇവരെ അനുനയിപ്പിച്ച് വണ്ടിയിൽകയറ്റുകയാണ് ചെയ്യുക. പോകും വഴി അവർക്ക് നല്ല ഭക്ഷണം വാങ്ങിക്കൊടുക്കും. അതിനുശേഷം മധുരയ്ക്കടുത്ത് കീലവളവിലെ കമ്പനിയുടെ ആ്സ്ഥാനത്തിനടുത്ത് പുലർച്ചെ ഇവരെ ഇറക്കിവിടും. പിന്നീട് ഇവരെ ദിവസങ്ങളോളം ഇവിടെയൊരു മുറിയിൽ പൂട്ടിയിടും.
പിആർപിയുടെ വിവിധ ക്വാറികളിലായി 12-ഓളം പേരെ നരബലി കൊടുത്തതായി സർവകോടിയൻ പറയുന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഓരോ ക്വാറികളുടെയും വികസനവുമായി ബന്ധപ്പെട്ടാണ് നരബലി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സർവകോടിയൻ പറഞ്ഞു.
മനുഷ്യക്കുരുതിയെക്കുറിച്ച് താൻ 2004-ൽ പൊലീസിനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ ഉന്നത ബന്ധമുള്ള പളനിച്ചാമിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നും സേവർകോടിയൻ പരാതിപ്പെട്ടു. പകരം തന്നെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയാണ് ചെയ്തത്. കോടതി നിർദേശത്തെത്തുടർന്ന് പളനിച്ചാമിയെയും കമ്പനിയിലെ മൂന്ന് ജോലിക്കാരെയും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്ന് മധുര എസ്‌പി. വിജയേന്ദ്ര എസ്. ബിഡാരി പറഞ്ഞു.നരബലി നടത്തിയ മലയാളി ദുർമന്ത്രവാദിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.