- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നു
ഷിക്കാഗോ: ലോകത്തിൽ അമ്പതിലധികം രാജ്യങ്ങളിൽ ശാഖകൾ ഉള്ള മലയാളി കൂട്ടായ്മ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നു. സംഘടനയുടെ ഷിക്കാഗോ പ്രോവിൻസിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 15-നു ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുമെന്ന് ചെയർമാൻ മാത്യൂസ് ഏബ്രഹാം അറിയിച്ചു. ചടങ്ങുകളോടനുബന്ധിച്ച് 'എസ്റ്റേറ്റ് പ്ലാനിങ്' എന്ന വിഷയത്തിൽ വിദഗ്ദ്ധർ നയിക്കുന്ന സെമിനാറും നടത്തും. രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മലയാളികളെ ഏകോപിപ്പിക്കാൻ കഴിയുന്ന സംഘടനകൾ കാലത്തിന്റെ ആവശ്യമാണെന്ന് കേരളം കണ്ട മഹാപ്രളയത്തിനു ശേഷം നടന്നുവരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ നമുക്ക് നൽകുന്ന ഒരു പ്രധാന പാഠം. അതുതന്നെയാണ് ലോക മലയാളി കൂട്ടായ്മയിൽ ഷിക്കാഗോയേയും അണിചേർക്കുവാനുള്ള ശ്രമങ്ങൾക്കുള്ള പ്രചോദനമെന്നു പ്രസിഡന്റ് ലിൻസൺ കൈതമലയിൽ പറഞ്ഞു. സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം, മാത്തുക്കുട്ടി അലൂപ്പറമ്പിൽ, ഷിനു രാജപ്പൻ, ബീന ജോർജ്, ആനി ലൂക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ഷിക്കാഗോ: ലോകത്തിൽ അമ്പതിലധികം രാജ്യങ്ങളിൽ ശാഖകൾ ഉള്ള മലയാളി കൂട്ടായ്മ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോയിൽ പ്രവർത്തനം ആരംഭിക്കുന്നു. സംഘടനയുടെ ഷിക്കാഗോ പ്രോവിൻസിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 15-നു ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുമെന്ന് ചെയർമാൻ മാത്യൂസ് ഏബ്രഹാം അറിയിച്ചു. ചടങ്ങുകളോടനുബന്ധിച്ച് 'എസ്റ്റേറ്റ് പ്ലാനിങ്' എന്ന വിഷയത്തിൽ വിദഗ്ദ്ധർ നയിക്കുന്ന സെമിനാറും നടത്തും.
രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മലയാളികളെ ഏകോപിപ്പിക്കാൻ കഴിയുന്ന സംഘടനകൾ കാലത്തിന്റെ ആവശ്യമാണെന്ന് കേരളം കണ്ട മഹാപ്രളയത്തിനു ശേഷം നടന്നുവരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ നമുക്ക് നൽകുന്ന ഒരു പ്രധാന പാഠം. അതുതന്നെയാണ് ലോക മലയാളി കൂട്ടായ്മയിൽ ഷിക്കാഗോയേയും അണിചേർക്കുവാനുള്ള ശ്രമങ്ങൾക്കുള്ള പ്രചോദനമെന്നു പ്രസിഡന്റ് ലിൻസൺ കൈതമലയിൽ പറഞ്ഞു. സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം, മാത്തുക്കുട്ടി അലൂപ്പറമ്പിൽ, ഷിനു രാജപ്പൻ, ബീന ജോർജ്, ആനി ലൂക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. സെക്രട്ടറി ഷിനു രാജപ്പൻ അറിയിച്ചതാണിത്.