ഹൂസ്റ്റൺ : ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന 'എംഎംഎം' ('M M M') മൂവീസിന്റെ ആദ്യത്തെ ഫുൾ ടൈം കോമഡി എന്റർടൈമെന്റ് ടെലി സിനിമ ''മല്ലു അമിഗോസ്' വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമായി നടത്തിയ ഷോർട് മൂവി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി പ്രത്യേക അവാർഡ് നേടി.ലോകമെമ്പാടുമായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ 'വൺ ഫെസ്റ്റ്' ൽ ആണ് 'മല്ലു അമിഗോസ്' അവാർഡ് നേടിയത്. മൽസരത്തിൽ ലഭിച്ച നിരവധി ഷോർട് മൂവികളിൽ നിന്നും ശക്തമായ മത്സരത്തിലൂടെയാണ് ആനുകാലിക പ്രസക്തമായ 'മല്ലു അമിഗോസ്' അവാർഡ് കരസ്ഥമാക്കിയത്.

ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരായ റെനി കവലയിൽ, സൈമൺ വാളാച്ചേരിൽ ,സുശീൽ വർക്കല ,ബിജു കോട്ടയം ,റെയ്‌നാ റോക്ക് ,ഷിബി റോയ് ,സണ്ണി കാരിക്കൽ ,സുകു തുടങ്ങിയവർ അമേരിക്കൻ കാഴ്ചയിൽ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

പ്രശസ്ത്ര കാമറമാൻ മോട്ടി ക്യാമറ ചലിപ്പിച്ചു ,' മല്ലു അമിഗോസ് ' OTT പ്ലാറ്റ് ഫോമിൽ ഉടൻ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 'മല്ലു അമിഗോസിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് വൊഡാഫോൺ കോമഡിഷോ ഫെയിം സുശീൽ വർക്കലയാണ്. റെനി കവലയിൽ ,സജിമോൻ കുട്ടി , ഗർവാസീസ് ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ.