- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡബ്ല്യു.എം.സി പെൻസിൽവേനിയ പ്രോവിൻസ് വെബ്‌സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും നാളെ
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് വെബ്‌സൈറ്റ് ലോഞ്ച് നവംബർ 14 ശനിയാഴ്ച രാവിലെ 10:00 ന് വെർച്യുൽ ആയി നടത്തുന്നു. പ്രശസ്ത ചലച്ചിത്ര ഡയറക്ടർ എം.എ.നിഷാദ് വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ കുടമാളൂർ ജനാർദ്ദനന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
ഗ്ലോബൽ ചെയർമാൻ എ വി അനൂപ്, ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിള ,ഗ്ലോബൽ സെക്രട്ടറി സി ഇ യു മത്തായി,റീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി ,റീജിയണൽ പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവർ ആശംസകൾ അർപ്പിക്കും. പെൻസിൽവേനിയയുടെ പ്രോവിൻസ് പ്രസിഡണ്ട് സിനു നായർ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.
അമേരിക്കയിലെ പ്രശസ്ത ഹാസ്യസമ്രാട്ട് സൂരജ് ദിനമണിയുടെ മിമിക്രി,നൃത്ത നടന വിസ്മയങ്ങൾ കൊണ്ട് അമേരിക്കൻ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്റെ നേതൃത്വത്തിൽ ഡാൻസ്, ഫിലഡൽഫിയ യുടെ മധുര ഗായകൻ റെനി ജോസഫിന്റെ ഗാനം അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവിയത്രി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടും.
ഡോ.ബിനു ഷാജി മോനും, മില്ലി ഫിലിപ്പും എംസി മാരായി ചടങ്ങുകൾ നിയന്ത്രിക്കുന്നതാണ്. ഏവരെയും ഈ മീറ്റിങ്ങിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.



