കോവിഡ് കാലഘട്ടത്തിൽ ജനതയുടെ ജീവൻ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം. ബിസ് ഈവന്റ്‌സ് മാനേജ്‌മെന്റ്മായി ചേർന്ന് വെർച്ച്വൽ സങ്കേതികവിദ്യ ഉപയോഗിച്ചാണ് പുരസ്‌കാരദാന പരിപാടികൾ സംഘടിപ്പിച്ചത്.

കോവിഡ് -19 ഹെൽത്ത് കെയർ എക്‌സലൻസ് അവാർഡ്‌സ് എന്ന പേരിൽ പതിമൂന്നോളം വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാര പരിപാടികൾ സംഘടിപ്പിച്ചത്. 'കോവിഡ് -19 അനുഭവപാഠങ്ങളും വെല്ലുവിളികളും ' എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാറും ഇതിനോടനുബന്ധിച്ച് നടന്നു.

യുഎഇ ആസ്ഥാനമായ പ്രൈം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് റഫീഖ്, ആംഗ്ലോ അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. രാജശേഖർ ഗുജ്ജു, സാമാ മെഡിക്കൽ ഗ്രൂപ്പിന്റെ സിഇഒ ഡോ.ഷഹദ് അൽസാദി, കനേഡിയൻ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലിന്റെ ചീഫ് സ്റ്റാട്രജിക് ഓഫീസർ മിസ്റ്റർ ഗോപിനാഥ് സാബ്‌നിവൈസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നടത്തിയ അവാർഡ്ദാന ചടങ്ങിൽ ഫ്രണ്ട് ലൈൻ മെഡിക്കൽ ഹീറോസ് എന്ന വിഭാഗത്തിൽ ഡോക്ടർ മഹേഷ് കുമാർ അറോറ പുരസ്‌കാരം കരസ്ഥമാക്കി. വുമൺ പേഴ്‌സണാലിറ്റി അവാർഡ് - മിസ്സ് രഞ്ജു ജോയ്, ഹെൽത്ത്‌കെയർ പേഴ്‌സണാലിറ്റി അവാർഡ്- ഡോക്ടർ റാസാ സിദ്ദിഖി, എക്‌സലൻസ് ഇൻ സി എസ് ആർ കോൺട്രിബ്യൂഷൻ - ലൈഫ് കെയർ ഹോസ്പിറ്റൽ, എക്‌സലൻസ് ഇൻ ലീഡർഷിപ്പ് - റാക്ക് ഹോസ്പിറ്റൽ, എക്‌സലൻസ് ഇൻ ഹെൽത്ത് കെയർ ടെക്‌നോളജി- കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, എക്‌സലൻസ് ഇൻ കമ്മ്യൂണിറ്റി ഇൻവോൾവ്‌മെന്റ്- മെൻഡിയർ 24 x 7 ഇന്റർ നാഷണൽ ഹോസ്പിറ്റൽ, എക്‌സലൻസ് ഇൻ പേഷ്യന്റ് സാറ്റിസ്ഫാക്ഷൻ - ബുർജീൽ റോയൽ ഹോസ്പിറ്റൽ, മോസ്റ്റ് വാല്യൂബിൾ കോർപ്പറേറ്റ് റസ്‌പോൺസ്- അമിന ഹോസ്പിറ്റൽ, മോസ്റ്റ് വാല്യൂബിൾ മെഡിക്കൽ ഇന്നവേഷൻ - ഓപ്പൺ മൈൻഡ് സൈക്യാട്രിക് കൗൺസിലിങ് ആൻഡ് ന്യൂറോസയൻസ് സെന്റർ, ബെസ്റ്റ് മെഡിക്കൽ സെന്റർ അവാർഡ് - സാമാ മെഡിക്കൽ ഗ്രൂപ്പ്, ബെസ്റ്റ് ഹെൽത്ത് കെയർ- ഇൻഷുറൻസ് പ്രൊവൈഡർ ഒമാൻ ഇൻഷുറൻസ്, ബെസ്റ്റ് ഹോസ്പിറ്റൽ അവാർഡ്- എൽ എൽ എച്ച് ഹോസ്പിറ്റൽസ് എന്നിവരും കരസ്ഥമാക്കി. വേൾഡ് മെഡിക്കൽ കൗൺസിൽ വൈസ് ചെയർമാൻ ഡോ. സോഹൻ റോയ് സ്വാഗതം ആശംസിച്ചു.

ആഗോള ആരോഗ്യ ശൃംഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും അതുവഴി വിവിധ രാജ്യങ്ങളിലെ സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് വേൾഡ് മെഡിക്കൽ കൗൺസിൽ.