- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കാലിഫോർണിയയിലെ, ലോസ് ആഞ്ചലസ് സിറ്റി കൗൺസിലർ നിത്യ രാമനെ വേൾഡ് മലയാളി കൗൺസിൽ അനുമോദിച്ചു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജയൻ സംഘടിപ്പിച്ച ഒരു വെർച്ച്വൽ മീറ്റിംഗിൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലർ ഡിസ്ട്രിക് - 4 പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറായ ഡേവിഡ് റയുവിനെ പരാജയപ്പെടുത്തി വിജയിച്ച മലയാളിയായ നിത്യ രാമനെ അഭിനന്ദിച്ചു.
ഐവി ലീഗ് പൂർവ്വ വിദ്യാർത്ഥിയായ രാമൻ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നഗരാസൂത്രണ വിഷയത്തിൽ ബിരുദം നേടി. പിന്നീട് തുല്യ മികവും പ്രശസ്തിയാർജിച്ച MIT സർവകലാശാലയിൽനിന്ന് നഗരആസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും ആർജിചു. കേരളത്തിൽ ജനിച്ച മലയാളിയായ നിത്യാ രാമന്റെ മതാപിതാക്കൾ ശ്രീ. വെങ്കിട്ടരാമൻ, ഭാര്യ സുധ രാമൻ ബോസ്റ്റണിൽ നിന്ന് മകളുടെ അനുമോദന ചടങ്ങിൽ പങ്കെടുത്തത് അവിസ്മരണീയമായി.
യോഗത്തിൽ WMC ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാലപിള്ള പങ്കെടുത്തു. ഗ്ലോബൽ വിപി (ഓർഗനൈസേഷൻ) ശ്രീ പി സി മാത്യു; ഗ്ലോബൽ വൈസ് ചെയർ ഡോ. വിജയലക്ഷ്മി; അമേരിക്കാ റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ; ചെയർമാൻ ഫിലിപ്പ് തോമസ്; ജനറൽ സെക്രട്ടറി പിന്റോകണ്ണമ്പള്ളി; വൈസ് പ്രസിഡന്റ് (അഡ്‌മിൻ) എൽദോ പീറ്റർ; വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ) ജോൺസൺ തലചെല്ലൂർ; ഔദ്യോഗിക വക്താവ് അനിൽ അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി.
അടുത്തിടെ രൂപീകരിച്ച ഡബ്ല്യു എംസി കാലിഫോർണിയ പ്രവിശ്യയെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡന്റ് ശ്രീ ബിജോയ് വടക്കോട്ട് യോഗത്തിൽ പങ്കെടുത്തു.
കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്ത ലോസ് അന്ജലോസ്, കാലിഫോര്ണിയക്കാരുടെ ഈ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് ആദ്യമായി വന്ന ഇന്ത്യൻ പ്രവാസി സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ എന്ന് പറഞ്ഞ് നിത്യ രാമൻ തന്റെ സന്തോഷം പങ്കിട്ടു. കാലിഫോർണിയ പോലുള്ള സംസ്ഥാനം ഒട്ടനവധി ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ്. തിരഞ്ഞെടുപ്പിലും തന്റെ വിജയത്തിലും തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി ശ്രീമതി രാമൻ രേഖപ്പെടുത്തി. ലോസ് ഏഞ്ചലസ് നഗരത്തിലെ എല്ലാ അംഗങ്ങളേയും പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ് എന്നും ശ്രീമതി രാമൻ കൂട്ടിച്ചേർത്തു.
തന്റെ മകൾക്ക് പൊതുപ്രവർത്തനത്തിനുള്ള താല്പര്യവും മനസും എവിടെ നിന്ന് വന്നു എന്ന് ശ്രീമതി നിത്യയുടെ പിതാവ് ഇത്തിരി നർമ ഭാവത്തിൽ, പക്ഷെ മകളുടെ വലിയ വിജയത്തിൽ ഏറെ അഭിമാനത്തോടെ പങ്കുവച്ചു. ഒരുപക്ഷെ അപരനോടുള്ള ഒരു ഭാരതീയ വനിതയുടെ മാതൃ-സഹോദരീ പൈതൃക കരുതലാണ് തന്റെ മകൾക്കു പൊതു രാഷ്ട്രീയ നേതൃത്വ ധാരയിലേക്ക് വരുവാൻ കരുത്തു നൽകിയത് എന്ന് ശ്രീ. വെങ്കിട്ടരാമൻ പറഞ്ഞു.
കൗൺസിലർ നിത്യയുടെ തിരഞ്ഞെടുപ്പ് അജണ്ട യിലെ ഏറ്റവും പ്രധാന വിഷയം തന്നെ ലോസ് അന്ജലോസ് പട്ടണത്തിലെ അതി രൂക്ഷ ഭാവനരതിത നിർമ്മാർജനം എന്ന വിഷയവും അതിനോട് അനുബന്ധിതമായ നിവൃത്തികേടുകളുടെ, നിര്ഭാഗ്യങ്ങളുടെ സാമൂഹ്യ പ്രശ്‌നങ്ങളും ആണ്. ആധുനികതയുടെ എല്ലാ സൗഭാഗ്യങ്ങളുടെയും മടിത്തട്ടായ അമേരിക്കയുടെ ഒരു നേർചിത്രം ശ്രീമതി നിത്യ പ്രവാസി നേതാക്കളോട് പങ്കുവെച്ചു. തന്റെ സ്വതശൈലിയിൽ പക്വതയാർന്ന കരുതലോടെ തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും കാഴ്ചപാടുകളും ഭാവി പരിപാടികളും ശ്രീമതി നിത്യ ഹൃദയപൂർവ്വം വിവരിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലോസ് അന്ജലോസ് പട്ടണത്തിലെ ഇനിയും സാധിക്കുവാൻ ബാക്കിയായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം വളരെ യാഥാർഥ്യബോധത്തോടെ അഡ്രസ് ചെയ്യ്യും എന്ന് പറഞ്ഞു. അതിനു തന്റെ അനുഗ്രഹീതമായ വിദ്യാഭ്യാസ മികവും, വിവിധ നോൺ പ്രോഫിറ് പ്രസ്ഥാങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭാനുഭവ സമ്പത്തും, കുടിയേറ്റ ജീവിതാനുഭവങ്ങളും തന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഗവണ്മെന്റ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചു അവരുടെ പരിമിതികൾക്കുള്ളിൽനിന്നു ജനങ്ങൾക്ക് നേടി കൊടുക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിച്ചു.
WMC ഗ്ലോബൽ പ്രസിഡന്റ് ശ്രി.ഗോപാല പിള്ള, ബഹുമാനപ്പെട്ട കൗൺസിലർക്കു ഹൃദ്യമായി അഭിനന്ദനം നേർന്നു. കൗൺസിലർ നിത്യയുടെ അഭിമാനകരമായ ഈ ഉത്തമ മാതൃക പ്രവാസി സഹോദരിമാർക്ക് അമേരിക്കൻ സമകാലീന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പ്രചോദനവും, മാതൃകയും ആവട്ടെ എന്ന് ആശംസിച്ചു.
ഡോ. K. G. വിജയലക്ഷ്മി, WMC ഗ്ലോബൽ വൈസ്ചെയർ പേഴ്‌സൺ, ഇന്ത്യയിൽനിന്ന് മീറ്റിംഗിൽ പങ്കുചേർന്നത് കൗൺസിലർ നിത്യ പ്രത്യകം സന്തോഷം പ്രകടിപ്പിച്ചു. തന്റെ അഭിനന്ദനങൾ രേഖപെടുത്തിയപ്പോൾ പ്രവാസികളായ പെൺ കുട്ടികൾക്ക് WMC ഗ്ലോബൽ ആലോചിക്കുന്ന മെന്ണ്ടറിങ് പ്രോഗ്രാമുകളിൽ സഹകരണം അഭ്യർത്ഥിച്ചു.
WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. P. C. മാത്യു , തന്റെ അനുമോദന പ്രസംഗവേളയിൽ അമേരിക്കൻ-ഇന്ത്യക്കാർക്ക് ഏതു ഒരു ചരിത നിമിഷം ആണ് എന്ന് പ്രസ്താവിച്ചു. അമേരിക്കൻ വൈസ് പ്രേസിടെന്റ് ശ്രീമതി കമല ഹാരിസ് നൊപ്പം ശ്രീമതി. നിത്യ രാമൻ പല വ്യവസ്ഥാപിത തടസ്സചിന്താഗതികളെയും പൊട്ടിച്ചെറിഞ്ഞു. ഈ വരുന്ന മെയ് മാസത്തിൽ നടക്കാൻ പോകുന്ന ഗാർലാൻഫ് സിറ്റി കൗൺസിൽ എലെക്ഷനിൽ മത്സരിക്കാൻ ആലോചിക്കുന്ന വിവരം ശ്രീ. P. C. മാത്യു പങ്കുവെച്ചപ്പോൾ, ശ്രീമതി നിത്യ അതിനെ മുക്തകണ്ഠം പ്രോത്സാഹിപ്പിക്കുകയും, എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ശ്രി. ഫിലിപ്പ് തോമസ്, WMC അമേരിക്കൻ റീജിയൻ ചെയർമാൻ അവസരോചിതമായി തങ്ങൾ പ്രവാസി സഹോദരങ്ങളുടെ പ്രാർത്ഥനയാണ് ശ്രീമതി നിത്യയുടെ വിജയം അനുഗ്രഹം ആക്കിയത് എന്ന് പറഞ്ഞു. ജനറൽ എലെക്ഷന് ശേഷമാണ് WMC ക്ക് കാലിഫോര്ണിയയിൽ പ്രൊവിൻസു സ്ഥാപിക്കുവാൻ പറ്റിയത് എന്നതിനാൽ ശ്രിമതി നിത്യയെ സഹായിക്കാൻ പറ്റാതെ പോയതിൽ ഖേദം പ്രകടിപ്പിച്ചു. സഹപ്രവാസികളുടെ പ്രേഷണങ്ങളിൽ WMC യോടൊപ്പം സഹകരിക്കണം എന്ന അഭ്യർത്ഥനയെ ബഹുമാനപെട്ട കൗൺസിലർ അത് തന്റെ ഉത്തരവാതിത്വവും, സന്തോഷവും ആണന്നു മറുപടി പറഞ്ഞു.
WMC അമേരിക്കൻ റീജിയൻ പ്രസിഡന്റ് ശ്രി.സുധീർ നമ്പ്യാർ ബഹുമാനപെട്ട കൗൺസിലറെ അഭിനന്ദിച്ചതോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെകുറിച്ച് സംസാരിച്ചു. 2020 തിരജെടുപ്പിനു തൊട്ടുമുമ്പ് അമേരിക്കൻ രാ്ര്രഷ്ടീയത്തിൽ വിജയിച്ച 9 മലയാളീ-അമേരിക്കൻ ര്രാഷ്ട്രീയ നേതാക്കന്മാരെ പങ്കെടുപ്പിച്ചു നടത്തിയ Civic awareness സെമിനാറും, US സെൻസസ് ബ്യൂറോ യുടെ അംഗീകാരത്തോടെ സെൻസസ് രെജിസ്റ്ററേഷൻ ഉൽബോദ്ധന സെമിനാറും മറ്റു വിവിധ സാമൂഹ്യ പരിപാടികളെ കുറിച്ചും സംസാരിച്ചു. US Presidents' volunteer certification program അംഗീകാരവും US Census bureau യുടെ അംഗീകാരമുള്ള ഏക പ്രവാസി പ്രസ്ഥാനം www.WMCAmerica.org എന്ന ഔദ്യോഗിക അമേരിക്കൻ റീജിയൻ മാത്രമാണ് എന്ന വസ്തുത ഊന്നി പറഞ്ഞു.
ശ്രി.പിൻടോ കണ്ണമ്പള്ളി, അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി ബഹുമാനപെട്ട കൗൺസിലറെ അഭിനന്ദിച്ചതോടൊപ്പം WMC പ്രവാസി പ്രസ്ഥാനത്തിന് ശ്രീമതി നിത്യയുടെ മാർഗദർശനം വലിയ അനുഗ്രഹം ആയിരിക്കും എന്ന് പ്രത്യാശിച്ചു. അതോടൊപ്പം കാലിഫോർണിയയിൽ അടുത്ത് ആരംഭിച്ച WMC പ്രൊവിൻസ് സാരഥികളായ ശ്രി. ബിനോയ് വടക്കൂട്ടിനെയും, ശ്രി. ക്രിസ്റ്റോ തോട്ടത്തിലിനെയും പരിചയപ്പെടുത്തി.
WMC അമേരിക്കൻ റീജിയൻ വൈസ് പ്രസിഡന്റ് (Admin) ശ്രീ. എൽദോ പീറ്റർ, തന്റെയും പ്രസ്ഥാനത്തിന്റെയും അഭിനന്ദനങ്ങൾ രേഖപെടുത്തിയതോടൊപ്പം WMC പ്രസ്ഥാനത്തിന്റെ ഘടനയെക്കുറിച്ചും, ലക്ഷ്യങ്ങളെക്കുറിച്ചും വിവരിച്ചു. WMC ഒരു ആൾകൂട്ടം അല്ലായെന്നും, തിരഞ്ഞെടുക്കപ്പെട്ട, ക്ഷണിക്കപ്പെട്ട, വിദ്യാഭ്യാസവും, കുലീനത്വമുള്ള മലയാളികളുടെ കൂട്ടായ്മ ആണ് എന്നുള്ള അടിസ്ഥാന ആശയം, വളരെ അർത്ഥയുകതമാണ്. അതിനാൽ തന്നെ WMC പ്രൊവിൻസുകളിൽ 15 മുതൽ 25 അംഗങ്ങൾ ആണ് ഉചിതമായ സംഘ്യ. WMC യുടെ ഓരോ പ്രൊവിൻസും പാധിനിത്യംകൊണ്ട് സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക മികവുള്ള കുലീന കേരള സമൂഹത്തിന്റെ നേർപതിപ്പാക്കുവാനാണ് സ്ഥാപകപിതാക്കന്മാർ ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും വിഭാവനം ചെയ്യുകയും; ഇപ്പോഴുള്ള ഗ്ലോബൽ നേതൃത്വം ശ്രീ. ഗോപാല പിള്ള സാറിന്റെയും, Dr. ഇബ്രാഹിം ഹാജി അവറുകളുടെയും, ശ്രീ P.C. മാത്യു അവറുകളുടെയും നേതൃത്വത്തിൽ അക്ഷീണം, ആർജവത്തോടെ ശ്രമിക്കുന്നു. ആഗോള മലയാളികളുടെ സാർവത്രിക സാഹോദര്യം ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായി.
അനിൽ അഗസ്റ്റിൻ, WMC യുടെ ഔദ്യോഗിക വാകത്താവാണ് ഈ അഭിനന്ദന യോഗം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകിയത്. തന്റെ മറുപടി പ്രസംഗത്തിൽ ശ്രീമതി നിത്യ രാമൻ അത് നന്ദിപൂർവം സ്മരിച്ചു.
WMC അമേരിക്കൻ റീജിയൻ വൈസ് പ്രസിഡന്റ് ( Org.) . ജോൺസൺ തലച്ചെല്ലൂർ നന്ദിപ്രകടന പ്രസംഗ വേളയിൽ നിത്യയുടെ വിജയം എല്ലാ മലയാളി പ്രവാസി യുവതികളുടെയും മാതൃകാ വിജയം ആണെന്നും തിരഞ്ഞടുക്കപ്പെട്ടിരിക്കുന്ന ഉതിരവാദിത്വങ്ങളിൽ എല്ലാ വിജയ ശ്രേഷ്ടതകൾക്കുള്ള പ്രാർത്ഥനാ അനുഗര്ഹാഹാശംസകളും നേർന്നു.
ഭാരതത്തിന്റെ പ്രഖ്യാതനായ ബഹുമാനപ്പെട്ട മുൻ ഇലക്ഷൻ കമ്മിഷണർ അന്തരിച്ച ഡോ. T .N ശേഷന്റെ ദീർഘ വീക്ഷണത്തിൽ1995 -ൽ തിരഞ്ഞെടുക്കപ്പെട്ട, ക്ഷണിക്കപ്പെട്ട, വിദ്യാഭ്യാസവും, കുലീനത്വമുള്ള മലയാളികളുടെ കൂട്ടായ്മയും, ആഗോള മലയാളികളുടെ സാർവത്രിക സാഹോദര്യം ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായി.
രജത ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ഈ മഹത്തായ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.WorldMalayaleeCouncil.org, www.WMCAmerica.org എന്നിവ സന്ദർശിക്കുക.