ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി ഓൾ വുമൺസ് പ്രോവിൻസ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വുമൺ ഇൻ ലീഡർഷിപ്പ് ആക്ടീവ് ആൻഡ് ഈക്വൽ ഫ്യൂച്ചർ ഇൻ കോവിഡ് 19 എന്നതായിരുന്നു പ്രമേയം എങ്കിലും സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ആണ് സ്ത്രീകൾക്ക് വേണ്ടത്. അതായത് പുറത്തുപോയാൽ വീട്ടിൽ തിരിച്ചു വരുമെന്നുള്ള ഉറപ്പ്. ജോലി സ്ഥലത്ത് സുരഷിതയാണ് എന്നുള്ള ഉറപ്പ്. പൊതുസ്ഥലങ്ങളിൽ ഭയപ്പെടേണ്ട എന്നുള്ള ഉറപ്പ്. അങ്ങനെ സ്ത്രീകൾക്ക് ഓരോരുത്തർക്കും ഭയമില്ലാതെ ജീവിക്കുവാൻ സാധിക്കണം. എന്നും സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അടിച്ചമർത്തലുകൾക്കും, അവകാശ ലംഘനങ്ങൾക്കുമെതിരെ തുടരേണ്ട പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകുക എന്നതു കൂടിയാണ് ഈ അന്തർദേശീയ വനിതാ ദിനം ലക്ഷ്യമാക്കുന്നത് എന്നും ചാരിറ്റി ഫോറം ചെയർ പേഴ്സൺ ശ്രീമതി രേഖാ ഡാൻ തന്റെ ആമുഖ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചുകൊണ്ട് ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു , റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ, സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, പ്രോവിൻസിന്റെ ചെയർപേഴ്സൺ ഡോക്ടർ എലിസബത്ത് മാമ്മൻ പ്രസാദ്, പ്രസിഡന്റ് ശ്രീമതി മാലിനി നായർ, തുടങ്ങിയ എല്ലാ ഭാരവാഹികളെയും , അതുപോലെ മറ്റു പ്രോവിൻസുകളുടെ എല്ലാ ഭാരവാഹികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് യൂത്തുഫോറം ചെയർ ശ്രീമതി ആഗ്ഗി വർഗീസിനെ മോഡറേറ്റർ ആയി ചുമതലപ്പെടുത്തി.

സ്ത്രീകൾക്ക് ഓരോരുത്തർക്കും ഭയമില്ലാതെ ജീവിക്കുവാൻ സാധിക്കണമെങ്കിൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ അവകാശങ്ങൾക്കുവേണ്ടിയും, സ്വാതന്ത്ര്യത്തിനുവേണ്ടിയും. സമത്വത്തിനുവേണ്ടിയും. നീതിക്കുവേണ്ടിയും, പ്രധാനമായും സ്ത്രീസുരക്ഷയ്ക്കുവേണ്ടിയും ഒന്നിച്ചു നിൽക്കണമെന്ന് , യൂത്തുഫോറം ചെയർ ശ്രീമതി ആഗ്ഗി വർഗീസ് ഓർമ്മപ്പെടുത്തികൊണ്ട് വനിതാദിനത്തിന്റെ പ്രേത്യേക ആശംസകൾ അറിയിച്ചു, തുടർന്ന് ജിനു ജേക്കബ് പ്രാർത്ഥനാ ഗാനം ആലപിച്ചു,

വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക രംഗങ്ങളിലും സ്ത്രീകൾ ഏറെ വളർച്ച നേടിയെങ്കിലും, വനിതകൾ അവരുടെ ജോലി സ്ഥലങ്ങളിലും, മറ്റു സാമൂഹിക സാംസ്‌കാരിക മേഖലകളിലും മുന്നേറ്റം നേടുന്നതിനും , അതുപോലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും കൂടുതൽ വിദ്യാസമ്പന്നരായ സ്ത്രീകളെ സമൂഹത്തിൽ വളർത്തിയെടുക്കണമെന്ന് പ്രോവിൻസ് ചെയർ പേഴ്സൺ ഡോക്ടർ എലിസബത്ത് മാമ്മൻ പ്രസാദ് എടുത്തുപറഞ്ഞു. തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന് പ്രചോദനം നൽകിയ തന്റെ മാതാവിനെയും, പിതൃസഹോദരിയെയും പ്രത്യേകം ഓർത്തുകൊണ്ടും നന്ദി അറിയിച്ചുകൊണ്ടും എല്ലാവർക്കും അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

വളർന്നു വരുന്ന യുവ തലമുറകൾക്ക് ഒരു ഉപദേശം നൽകുക എന്നതിലുപരി യുവജനങ്ങൾ അവരുടെ കലാലയ സമയങ്ങളിൽ വളരെയധികം കൃത്യതയോടുകൂടി ഉള്ള ടൈം മാനേജ്മെന്റ് പാലിക്കുന്നില്ലാ എങ്കിൽ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാവുകയില്ല എന്നും അതുപോലെ എല്ലാ സ്ത്രീകളും അവരവരുടെ പ്രൊഫഷണൽ ലൈഫിലും, ഫാമിലി ലൈഫിലും, പേഴ്സണൽ ലൈഫിലും കൃത്യനിഷ്ഠയോടുകൂടി ഉള്ള ഫിനാൻഷ്യൽ മാനേജ്മെന്റ്,ചെയ്യുന്നില്ല എങ്കിൽ ജീവിതത്തിന് കാര്യമായ ഒരു ബാലൻസ് ഉണ്ടാവുകയില്ല എന്നുകൂടി ഓർമ്മപ്പെടുത്തികൊണ്ട് പ്രസിഡന്റ്  മാലിനി നായർ എല്ലാവർക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു.

ജീവിതത്തിൽ ഒരിക്കലും ക്ഷീണം ഉണ്ടാകാതിരിക്കാൻ ഉറക്കം ആവശ്യമായതുപോലെ ഈ പാണ്ഡമിക് സമയത്ത് ശരീരം എപ്പോഴും ഹെൽത്തി ആയിരിക്കുന്നതിനു വേണ്ടി വാക്സീൻ എല്ലാവരും എടുക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ട് വൈസ് പ്രസിഡന്റ്  ജൂലി ബിനോയിയും, സ്ത്രീകൾക്ക് ഓരോരുത്തർക്കും ഭയമില്ലാതെ ജീവിക്കുവാൻ സാധിക്കണമെങ്കിൽ നമ്മളിൽ പരസ്പര സ്നേഹം സാഹോദര്യം സമത്വം ഇവ ലക്ഷ്യമാക്കി ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കണമെന്നു സെക്രട്ടറി  തുമ്പി ആൻസൂദും. വളർന്നു വരുന്ന യുവ തലമുറകൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കു അടിമയാകാതെ വിദ്യാഭ്യാസ മേഖലകളിൽ സമയം ചിലവഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കൾച്ചറൽഫോറം ചെയർ, പ്രിയാ സുബ്രമണ്യവും ഓർമ്മിപ്പിച്ചു. ഇവർ എല്ലാവർക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

സ്ത്രീകൾക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമാണ് ആത്മാഭിമാനം. അത് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾക്ക് അതിന്റെതായ ഒരു പ്രത്യേകത ഉണ്ടാവുകയുള്ളൂ. ആത്മാഭിമാനം നമുക്ക് ഉണ്ടാകണമെങ്കിൽ നമ്മൾ ആദ്യമേ മനസ്സിലാക്കേണ്ടത് നമ്മൾ ആരാണെന്ന് നമ്മളെ തന്നെ മനസ്സിലാക്കുക. അതനുസരിച്ച് നമ്മൾ ജീവിക്കാൻ പഠിക്കുക. എങ്കിൽ മാത്രമേ ജീവിതത്തിലെ സമഗ്ര മേഖലകളിൽ ഉയർന്ന നിലവാരം കൈവരിക്കാൻ സാധിക്കുകയുള്ളു എന്ന് ട്രഷറാർ സിനി സുരേഷ് പറഞ്ഞുകൊണ്ട്, വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

ജീവിതത്തിലെ സമഗ്ര മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുവാൻ നമ്മൾ എപ്പോഴും ഹെൽത്തി ആയിരിക്കണം എന്നും ഈ കോവിഡ് 19 എന്ന ഈ പാണ്ഡമിക് സമയത്ത് നമ്മൾ മെഡിക്കൽ ചെക്കപ്പുകൾ ചെയ്യുകയും തക്കതായ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വേണം എന്നും പ്രത്യേകിച്ചും കോവിഡ് വാക്സീൻ എല്ലാവരും എടുക്കുകയും ചെയ്യണമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ഹെൽത്ത് ഫോറം ചെയർ പേഴ്സൺ ഡോക്ടർ കൃപ നമ്പ്യാർ എല്ലാവർക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

വീട്ടമ്മ വീടിന്റെ വിളക്കാണ് എന്നുള്ള പഴഞ്ചൊല്ല് നമ്മുടെ മനസ്സിൽ അടിയുറച്ച സത്യമാണ്. വീട്ടമ്മമാർ സന്തോഷം ഉള്ളവർ ആയിരിക്കുമ്പോൾ കുടുംബങ്ങൾ സന്തോഷവും സമാധാനവും കൊണ്ട് നിറയും. കുടുംബങ്ങൾ സന്തോഷമുള്ളവ ആകുമ്പോൾ സമൂഹവും നമ്മുടെ നാടും, രാജ്യവും സന്തോഷവും സമാധാനവും കൊണ്ട് നിറയും. അതുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും കെട്ടുറപ്പിനും വേണ്ടി സ്ത്രീകൾ ആർജിക്കേണ്ട ശാക്തീകരണത്തെക്കുറിച്ച് ഓരോ വനിതാദിനവും നമ്മളെ ഓർമിപ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അഡൈ്വസറി ബോർഡ് മെമ്പർ  മറിയ തോട്ടുകടവിൽ എല്ലാവർക്കും വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

അമേരിക്ക റീജിയന്റെ സെക്രട്ടറി . പിന്റോ കണ്ണമ്പള്ളി, പ്രസിഡന്റ് . സുധീർ നമ്പ്യാർ, വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, വൈസ് ചെയർമാൻ  ഫിലിപ്പ് മാരേട്ട്, പി. ആർ. ഓ. അനിൽ അഗസ്റ്റിൻ, റീജിയനൽ വുമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, വൈസ് ചെയർ ഉഷാ ജോർജ്, ജനറൽ സെക്രട്ടറി ആലീസ് മഞ്ചേരി, ബി.സി.പ്രോവിൻസ്, ജനറൽ സെക്രട്ടറി ജാക്സൺ ജോയ്, എന്നിവർ വനിതാദിനത്തിന്റെ പ്രത്യേക ആശംസകൾ അറിയിച്ചു,

ഓൾ വുമൻസ് പ്രോവിൻസ് സെക്രട്ടറി  തുമ്പി അൻസൂദ് പാട്ടുകാരായ ലക്ഷ്മി നായർ, അനുശ്രീ ഉണ്ണി, ശ്രീദേവി അജിത് കുമാർ, നവ്യാ സുബ്രമണ്യം, എന്നിവർക്കും ഡാൻസുകൾ നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച മായാദേവി മേനോൻ , മീരാ നായർ, തകുജം ഡാൻസ് അക്കാഡമിക്കും സൗപർണ്ണിക ഡാൻസ് അക്കാഡമിക്കും അതുപോലെ ഈ പ്രോഗ്രാമിൽ പങ്കെടുത്ത അർണവ്, അൻസൂദ്, സമാറ ജയ സുരേഷ്, ദേവ് പിന്റോ, വേദിക, ആഷാ അനിൽ എന്നിവർക്കും അതുപോലെ ഗ്ലോബലിന്റെയും, റീജിയന്റെയും, പ്രോവിൻസുകളുടെയും എല്ലാ ഭാരവാഹികൾക്കും ഈ പ്രോഗ്രാം എ വൺ ടീ വീ യൂ എസ് ഏ യിലൂടെ ലൈവായി ഫേസ്‌ബുക്കിലൂടെയും, യൂട്യൂബിലൂടെയും ബ്രോഡ്കാസ്റ് ചെയ്ത ഉടമ കൂടിയായ ഫിലിപ്പ് മാരേട്ടിനും, അതുപോലെ ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച മറ്റ് എല്ലാവരുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.