- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് മലയാളികളുടെ സഹകരണത്തോടെ വേൾഡ് മലയാളി കൗൺസിൽ 280 പൾസ് ഓക്സിമീറ്ററുകൾ കേരളത്തിന് നൽകി
ഡബ്ലിൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദ്ദേശപ്രകാരം വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് അയർലണ്ട് മലയാളികളുടെയും ഏതാനും യു.കെ മലയാളികളുടെയും സഹകരണത്തോടെ 280 പൾസ് ഓക്‌സി മീറ്ററുകൾ സാമൂഹിക സുരക്ഷാ വകുപ്പിന് എയർ കാർഗോ വഴി അയച്ച് നൽകി സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി ഡോ. മുഹമ്മദ് അഷീൽ അവ ഏറ്റു വാങ്ങി. 4 ലക്ഷത്തിൽ പരം തുക ചെലവായ ഈ പദ്ധതിയിൽ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഇതിന് മുൻകൈ എടുത്ത വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനും സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്റ്റർ മുഹമ്മദ് അഷീൽ നന്ദി അറിയിച്ചു.
ഈ ഉദ്യമത്തോട് സഹകരിച്ച എല്ലാ മലയാളികളോടും ഉള്ള നന്ദി വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് അറിയിക്കുന്നു.ഇതിനായി പ്രത്യേകം ക്രമീകരണം ചെയ്തു സഹായിച്ച Molloys Pharmacy -ഉൾപ്പെടെ ഉള്ളവർക്ക് നന്ദി.