ന്യുയോർക്ക്: വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും ഗ്ലോബൽ അഡൈ്വസറി ബോർഡ് അംഗവുമായിരുന്ന വർഗീസ് തെക്കേക്കരയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അമേരിക്കൻ റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമേരിക്ക ,ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് റീജിയനുകളിൽ നിന്നും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. വർഗീസ് തെക്കേകരയുമായുള്ള സ്‌നേഹ ബന്ധവും വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹം നൽകിയ സംഭാവനകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.

വർഗീസ് തെക്കേക്കരയുടെ വിയോഗത്തിൽഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , പ്രസിഡന്റ് ടി പി വിജയൻ, മുൻ പ്രസിഡന്റ് എ വി അനൂപ് , ജനറൽ സെക്രട്ടറി പോൾ പാറപ്പള്ളി, ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ സി യു മത്തായി, എസ് കെ ചെറിയാൻ, സിസിലി ജേക്കബ്, അമേരിക്കൻ റീജിയൻ നേതാക്കളായ ഹരി നമ്പൂതിരി, ബിജു ചാക്കോ, തോമസ് ചെല്ലത്ത്, ജേക്കബ് കുടശ്ശനാട്,ഡോ .ഗോപിനാഥൻ നായർ , മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഫാർ ഈസ്റ്റ് പ്രസിഡന്റ് ഇർഫാൻ മാലിക്ക്, ഇന്ത്യ റീജിയൻ നേതാക്കളായ നടക്കൽ ശശി, രാമചന്ദ്രൻ പേരാമ്പ്ര, ഐഒസി കേരള ഘടകം പ്രസിഡണ്ട് ലീലാ മാരേട്ട്എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടർ മെമ്പറായ ആൻഡ്രൂ പാപ്പച്ചൻ, തോമസ് മാത്യു, ജോൺ പണിക്കർ, എ.കെ.ബി പിള്ള, ഡോ. ജോർജ്ജ് ജേക്കബ്, ജോൺ എബ്രഹാം,ജോൺ ഫിലിപ്പോസ് എന്നിവർ വർഗീസ് തെക്കേക്കരക്ക്വേൾഡ് മലയാളി കൗൺസിലിമായുള്ള 25 വർഷത്തെ നിസ്വാർത്ഥ ബന്ധം അനുസ്മരിച്ചു.കോന്നി തെക്കേക്കരമണ്ണിൽ കുര്യൻ സൈമന്റെയും അച്ചാമ്മ സൈമന്റെയും പുത്രനാണ് അച്ചൻ കുഞ്ഞ് എന്നു വിളിക്കുന്ന വർഗീസ്. അഞ്ചു മക്കളിൽ രണ്ടാമനായിരുന്നു.

ഡൽഹിയിൽ ജോലി ചെയ്ത ശേഷം 1975-ൽ അമേരിക്കയിലെത്തി.ഹോസ്പിറ്റൽ ലാബിലെ ജോലിക്കു ശേഷം ന്യു യോർക്ക് ട്രാൻസിറ്റ് അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായി.

വേൾഡ് മലയാളി കൗൺസിൽ, കേരള സെന്റർ എന്നിവയുടെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിശബ്ദമായ സേവന പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റായി രണ്ടു വട്ടം പ്രവർത്തിച്ചു. ഓവർസീസ് കോൺഗ്രസിലും സജീവ സാന്നിധ്യമായിരുന്നു.

വര്ഗീസ്ഭാ തെക്കേകരയുടെ ഭാര്യ മറിയാമ്മ വർഗീസ്. മക്കൾ: ഡോ. അൻസു ജോയി, അനിജ ടോം. അനുശോചന യോഗത്തിൽ പങ്കെടുക്കുകയും വേൾഡ് മലയാളി കൗൺസിലോനോടുള്ള കുടുംബത്തിന്റെ കടപ്പാടും സ്‌നേഹവും രേഖപ്പെടുത്തി.

ശവസംസ്‌ക്കാര ചടങ്ങുകളിൽ വേൾഡ് മലയാളി കൗൺസിലിനു വേണ്ടി റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ് , റീജിയൻ വൈസ് ചെയർമാൻ കോശി ഉമ്മൻ, എ.ആർ.ജനറൽ സെക്രട്ടറി ബിജു ചാക്കോ,ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്റ് ഈപ്പൻ ജോർജ്, ചെയർമാൻ വർഗീസ് എബ്രഹാം, എൻ.വൈ ട്രഷറർ അജിത്ത്, എ.ആർ.ബിസിനസ് ഫോറം ചെയർമാൻ തോമസ് മൊട്ടക്കൽ, ഉഷ ജോർജ്, ലീലാമ്മ (ന്യൂയോർക്ക് വിമൻസ് ഫോറം ചെയർ) എന്നിവർ പങ്കടുത്ത് ആദരം അർപ്പിച്ചു