ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജൺ 25നു (ശനി) നടത്തുന്ന പത്താമത് ദ്വൈവർഷിക സമ്മേളനത്തോടനുബന്ധിച്ച് ആനുകാലിക പ്രസക്തിയുടെ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ പ്രഗൽഭരായവർ ചർച്ചകൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകും.

25നു (ശനി) മൂന്നിന് ആരംഭിക്കുന്ന പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ട് ലെജിസ്ലേഷൻ എന്ന വിഷയത്തിൽ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ഡോ. ശ്രീധർ കാവിൽ, പ്രഗത്ഭ അറ്റോർണി അപ്പൻ മേനോൻ എന്നിവർ ക്ലാസെടുക്കും. അമേരിക്കൻ മലയാളികളുടെ നാട്ടിലുള്ള സ്വത്തുവകകൾ വ്യാജരേഖകൾ ചമച്ചും നിയമങ്ങളിലെ അറിവില്ലായ്മകൾ ചൂഷണം ചെയ്തു തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ക്ലാസുകൾക്ക് നിരീക്ഷകർ വളരേയേറെ പ്രധാന്യമാണ് കൽപ്പിക്കുന്നത്.

ഫോറിൻ ബാങ്ക് അക്കൗണ്ട്, ഇന്റേണൽ റവന്യൂ സർവീസ് ടാക്‌സ് റിപ്പോർട്ടിങ് എന്ന വിഷയത്തിൽ സിപിഎക്കാരും ടാക്‌സ് കൺസൾട്ടന്റുമാരായ ജോർജ് മാത്യു, സാബു ജോസഫ് എന്നിവർ ക്ലാസ് നയിക്കും. ചോദ്യങ്ങൾ ചോദിക്കുവാനും സംശയങ്ങൾ ദുരീകരിക്കാനും അവസരം ഉണ്ടായിരിക്കും. അമേരിക്കൻ മലയാളികൾ, ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പണം നാട്ടിൽനിന്നും കൊണ്ടുവരുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ടാക്‌സ് ഫയൽ ചെയ്യുമ്പോൾ അറിറിഞ്ഞിരിക്കേണ്ടവ എന്നിവ ക്ലാസിൽ ചർച്ച ചെയ്യും.

ഇന്ത്യൻ - അമേരിക്കൻ സംസ്‌കാരങ്ങളേയും പൈതൃകങ്ങളേയും നമ്മുടെ യുവജനങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുന്ന യൂത്ത് മീറ്റിന് ജോജി മുട്ടത്ത് നേതൃത്വം നൽകും. വിവിധ മേഖലകളിൽനിന്നുമുള്ള യുവജനങ്ങൾ ചർച്ചകളിൽ പങ്കെടുക്കും.

തുടർന്നു പുതിയ കേരള സർക്കാർ- പ്രതീക്ഷകളും നിർദേശങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഷോളി കുമ്പിളുവേലി മോഡറേറ്ററായിരിക്കും. വിൻസെന്റ് ഇമ്മാനുവൽ, ജോബി ജോർജ്, തോമസ് മൊട്ടക്കൽ, ഡോ. ശ്രീധർ കാവിൽ, പി.സി. മാത്യു എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. കൂടാതെ പ്രേക്ഷകർക്ക് ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനും അവസരം ഉണ്ടായിരിക്കും.

വൈകുന്നേരം ഏഴു മുതൽ വിവിധ കലാപരിപടികളും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: സാബു ജോസഫ് 267 918 3190, തങ്കമണി അരവിന്ദ് 908 477 9895, രുക്മണി പത്മകുമാർ 732 208 9200, പിന്റോ ചാക്കോ 973 337 7238