ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2016- 17 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മേരി ജോസഫ് (ചെയർപേഴ്‌സൺ), മജു ജോസഫ്, വനജ പനയ്ക്കൽ (വൈസ് ചെയർപേഴ്‌സൺസ്), രാജു പടയാട്ടിൽ (പ്രസിഡന്റ്),

ജോസ് ആറ്റുപുറം, മോഹനൻ പിള്ള (വൈസ് പ്രസിഡന്റുമാർ), സ്വപ്ന സജി (സെക്രട്ടറി), ജേക്കബ് പൗലോസ് (ജോ. സെക്രട്ടറി), ജോർജ് അമ്പാട്ട് (ട്രഷറർ), ജോസ് പാലത്തിങ്കൽ (പ്രോഗ്രാം കോഓർഡിനേറ്റർ), ജോയി കരുമത്തി (ഹോസ്പിറ്റാലിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

ക്രിസ്മസ്- ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പിൽ ജോസഫ് ചെറിയാൻ മുഖ്യവരണാധികാരി ആയും പി.സി. മാത്യു, ഷെറിൻ ജോൺസൺ എന്നിവരും പങ്കെടുത്തു. ഫിലാഡൽഫിയ ചാപ്റ്ററിന്റെ സ്ഥാപക നേതാക്കളായ സാബു ജോസഫ്, ജോർജ് പനയ്ക്കൽ എന്നിവരും ആലീസ് ആറ്റുപുറം (മുൻ ചെയർപേഴ്‌സൺ), സജി സെബാസ്റ്റ്യൻ (മുൻ പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.