കൊച്ചി:  അമൃത  മെഡിക്കൽ കോളേജിന്റേയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റേയും, കൊച്ചി ഘടകത്തിന്റേയും ആഭിമുഖ്യത്തിൽ ലോക സ്‌കിസോഫ്രീനിയ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലോക സ്‌കിസോഫ്രീനിയ ദിനാചരണത്തിന്റെ ഉൽഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. 'നിസാരമായ ദൈനംദിന മാനസിക സംഘർഷങ്ങൾ മാനസിക രോഗത്തിനു കാരണമായി വരുന്നു. സ്‌കിസൊഫ്രീനിയ മാനസിക രോഗം ഉള്ളവരെ കുടുംബത്തിന്റേയും സഹജീവികളുടേയും സഹായത്തോടെ സമൂഹത്തിന്റെ മു്യധാരയിലേക്ക് കൊണ്ടുവരുവാൻ സാധിക്കണമെന്നു' അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫ. എം.കെ.സാനു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു 'രോഗം ബാധിച്ച വ്യക്തികൾ സമൂഹത്തിന്റെ എല്ലാ തുറകളിലും ഉണ്ടെന്നും അവർക്കു പര്യാപ്തമായ പിന്തുണയും സഹായവും ചെയ്യാൻ സാധിച്ചാൽ അവരിൽ നിന്നും കൂടുതൽ നേട്ടങ്ങൾ സമൂഹത്തിനു ലഭിക്കുമെന്നും'അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്‌റ്റേറ്റ് മെന്റൽ ഹെൽത്ത് ചെയർമാനും, സൈക്യാട്രി വിഭാഗം ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. ദിനേശ് എൻ. മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് കൊച്ചി ഡോ. സുനിൽ മത്തായി, സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. പി.സി. കേശവൻകുട്ടി നായർ, ഡോ: രാഹുൽ സവാൽഗി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക സ്‌കിസോഫ്രീനിയദിനാചരണത്തിന്റെ ഭാഗമായി ഞാറക്കൽ അമ്യത ഹെൽത്ത് സെന്ററിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടി നടത്തി.