- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിന് പറ്റില്ലെന്ന് കാമുകൻ; യുവതിയും ബന്ധുക്കളും ചേർന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി പ്രതികാരവും; ഡൽഹിയിൽ 23കാരി അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ 23 കാരിയായ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ ശേഷം ഒളിവിലായ യുവതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിൽ നിന്നും അക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മംഗോൾപുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ക്രമത്തിനിരയായത്. നാല് വർഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ ബുധനാഴ്ച രാത്രി 11.30ന് ശേഷം രവി എത്തുന്നത്. വിവാഹത്തെച്ചൊല്ലി രവിയും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്
ന്യൂഡൽഹി: വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ 23 കാരിയായ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ ശേഷം ഒളിവിലായ യുവതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീട്ടിൽ നിന്നും അക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മംഗോൾപുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ക്രമത്തിനിരയായത്. നാല് വർഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ ബുധനാഴ്ച രാത്രി 11.30ന് ശേഷം രവി എത്തുന്നത്. വിവാഹത്തെച്ചൊല്ലി രവിയും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു.
പിന്നീട് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പൊലീസിന് കൊടുത്ത പരാതിയിൽ യുവാവ് പറയുന്നു. എന്നാൽ ഇത് നിഷേധിച്ചപ്പോൾ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോൾ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നു.
യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാൻ യുവതിക്ക് പ്രോത്സാഹനം നൽകുകയായിരുന്നു. വാർന്നൊഴുകിയ യുവാവ് വീട്ടിൽ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോൾ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.