- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറിട്ടു താമസിച്ച ദമ്പതികൾ മകന്റെ പിറന്നാളിന് ഒത്തുകൂടിയപ്പോൾ വേറെ വിവാഹം കഴിക്കുമെന്ന് ഭർത്താവിന്റെ ഭീഷണി; പ്രകോപിതയായ യുവതി ഭർത്താവിന്റെ ലിംഗം ച്ഛേദിച്ച് പഴ്സിലിട്ട് വീട്ടിലേക്ക് പോയി; പിന്നാലെ ചെന്ന് അറസ്റ്റുചെയ്ത് പൊലീസ്
ചെന്നൈ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പഴ്‌സിലാക്കി യുവതിയുടെ പ്രതികാരം. ചെന്നൈ സ്വദേശിനി സരസുവാണ് ഭർത്താവായ ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ച് പഴ്‌സിലാക്കി വെല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചത്. ഇതിനിടെ സംഭവം അറിഞ്ഞ് അന്വേഷണവുമായി എത്തിയ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു. പതിനാല് വർഷം മുമ്പാണ് സരസുവും ജഗദീശനും വിവാഹിതരായത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് കുറച്ചു മാസങ്ങളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകന്റെ പിറന്നാൾ ആഘോഷിക്കാനായി ബുധനാഴ്ച ഇരുവരും ഒത്തു ചേർന്നിരുന്നു. തുടർന്ന് രാത്രിയിൽ മദ്യപിച്ചെത്തിയ ജഗദീശൻ, താൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണൈന്നും ഭാര്യക്ക് വയസായതാണ് അതിനു കാരണമെന്നും പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. വഴക്കു മൂത്തതിനിടെ സരസു ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ജനനേന്ദ്രിയവുമായി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് ജഗദീശനെ ആശുപത്
ചെന്നൈ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പഴ്‌സിലാക്കി യുവതിയുടെ പ്രതികാരം. ചെന്നൈ സ്വദേശിനി സരസുവാണ് ഭർത്താവായ ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ച് പഴ്‌സിലാക്കി വെല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചത്. ഇതിനിടെ സംഭവം അറിഞ്ഞ് അന്വേഷണവുമായി എത്തിയ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു.
പതിനാല് വർഷം മുമ്പാണ് സരസുവും ജഗദീശനും വിവാഹിതരായത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് കുറച്ചു മാസങ്ങളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകന്റെ പിറന്നാൾ ആഘോഷിക്കാനായി ബുധനാഴ്ച ഇരുവരും ഒത്തു ചേർന്നിരുന്നു. തുടർന്ന് രാത്രിയിൽ മദ്യപിച്ചെത്തിയ ജഗദീശൻ, താൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണൈന്നും ഭാര്യക്ക് വയസായതാണ് അതിനു കാരണമെന്നും പറഞ്ഞു.
ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. വഴക്കു മൂത്തതിനിടെ സരസു ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ജനനേന്ദ്രിയവുമായി അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് ജഗദീശനെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ യുവതിക്കായി തിരച്ചിൽ തുടങ്ങിയ പൊലീസ് മാതാപിതാക്കളുടെ അടുത്ത് സ്വന്തം വീട്ടിൽ എത്തുന്നതിന്് മുമ്പ് യുവതിയെ അറസ്റ്റുചെയ്തു.