- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്പതികൾ എന്ന പേരിൽ വീടെടുത്ത് താമസിച്ചിരുന്ന യുവതി അർദ്ധരാത്രിയിൽ പൊള്ളലേറ്റ് മരിച്ചു; വീട്ടുടമ ഓടിച്ചെന്നപ്പോഴേക്കും യുവാവ് മുങ്ങി: കൊലപാതകമോ ആത്മഹത്യയോ എന്ന് തിരഞ്ഞ് പൊലീസ്
തിരുവനന്തപുരം: ദമ്പതികളെന്ന മട്ടിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നവരിൽ യുവതിയെ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണവുമായി പൊലീസ്. കരമനയ്ക്കടുത്ത് ആഴാങ്കലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം നിലമേൽ സ്വദേശി മായയാണ് (31) മരിച്ചത്. ഇവരോടൊപ്പം ഭർത്താവെന്ന് വീട്ടുടമയെ പരിചയപ്പെടുത്തി താമസിച്ചിരുന്ന കാർഡ്രൈവർ ജയശങ്കർ സംഭവമുണ്ടായതിന് പിന്നാലെ മുങ്ങിയതോടെ പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. ഇന്നലെ പുലർച്ചെ നാലരയ്ക്ക് അലർച്ചയും ബഹളവും കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പത്മിനിഅമ്മയാണ് യുവതി പൊള്ളലേറ്റ് പിടയുന്നത് കണ്ടത്. മായയുടെ കൂടെ താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയും കാർ ഡ്രൈവറുമായ ജയശങ്കറെന്ന യുവാവും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു. എന്നാൽ, സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു. ജയശങ്കറിനായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് മായയും ജയശങ്കറും ദമ്പതികളെന്ന
തിരുവനന്തപുരം: ദമ്പതികളെന്ന മട്ടിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നവരിൽ യുവതിയെ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണവുമായി പൊലീസ്. കരമനയ്ക്കടുത്ത് ആഴാങ്കലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം നിലമേൽ സ്വദേശി മായയാണ് (31) മരിച്ചത്.
ഇവരോടൊപ്പം ഭർത്താവെന്ന് വീട്ടുടമയെ പരിചയപ്പെടുത്തി താമസിച്ചിരുന്ന കാർഡ്രൈവർ ജയശങ്കർ സംഭവമുണ്ടായതിന് പിന്നാലെ മുങ്ങിയതോടെ പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.
ഇന്നലെ പുലർച്ചെ നാലരയ്ക്ക് അലർച്ചയും ബഹളവും കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പത്മിനിഅമ്മയാണ് യുവതി പൊള്ളലേറ്റ് പിടയുന്നത് കണ്ടത്. മായയുടെ കൂടെ താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയും കാർ ഡ്രൈവറുമായ ജയശങ്കറെന്ന യുവാവും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു. എന്നാൽ, സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു.
ജയശങ്കറിനായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് മായയും ജയശങ്കറും ദമ്പതികളെന്ന മട്ടിൽ പത്മിനിഅമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. എന്നാൽ ഇവർ വിവാഹിതരല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുള്ളൂവെന്ന് കരമന പൊലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരിക്കുകയാണ്.