പശ്ചിമ ബംഗാൾ: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് സൈറ്റായ ആമസോണിന് എട്ടിന്റെ പണി നൽകി ബംഗാളിലെ യുവതി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി ആമസോണിൽ നിന്ന് തട്ടിയെടുത്തത് 70 ലക്ഷം രൂപയാണ്.

ആമസോണിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുകയും പിന്നീട് അവ മോശമാണെന്ന് കാണിച്ച് സമാനമായ പഴയ വസ്തുക്കൾ തിരിച്ചയച്ചുമാണ് യുവതി തട്ടിപ്പ് നടത്തിയത്. ആമസോണിൽ നിന്ന് ലഭിക്കുന്ന പുതിയ സാധനങ്ങൾ പുറത്ത് വിറ്റതിലൂടെയാണ് യൂവതി പണം കണ്ടെത്തിയത്.

24 മണിക്കൂറിനുള്ളിൽ വാങ്ങിയ സാധനങ്ങൾ തിരിച്ചയച്ചാൽ പണം തിരികെ ലഭിക്കുന്ന സാധ്യത ഉപയോഗിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. തനിക്ക് കിട്ടിയ സാധനങ്ങൾ മോശമാണെന്ന് കാണിച്ചാണ് ഇവർ തിരിച്ചയച്ചിരുന്നത്.

മൊബൈൽ ഫോണുകൾ, ക്യാമറകൾ, ടിവി എന്നിവ യുവതി വാങ്ങിയിരുന്നു. 104 തവണയാണ് ഇവർ ആമസോണുമായി ഇടപാട് നടത്തിയതും സാധനങ്ങൾ മടക്കി നൽകിയതും. തുടർച്ചയായി ഇവരുടെ അഡ്രസിലെത്തിച്ച സാധനങ്ങൽ തിരികെ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യുവതിയുടെ തട്ടിപ്പ് ആമസോൺ പൊക്കിയത്.

ആമസോൺ നൽകിയ പരാതിയെത്തുടർന്ന് പശ്ചിമബംഗാളിൽനിന്ന് യുവതിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.