- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ മണം അടിച്ചപ്പോൾ സിംഹങ്ങൾ കൂട്ടത്തോടെ എത്തി; കൊടുംകാട്ടിൽ സിംഹങ്ങളുടെ കാവലിൽ ആമ്പുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം
അഹമ്മദാബാദ്: പ്രസവവേദന കൊണ്ടു പുളഞ്ഞ യുവതിക്ക് വനത്തിനുള്ളിൽ സിംഹങ്ങളുടെ കാവലിൽ സുഖ പ്രസവം. ആമ്പുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് 32കാരിയായ മാങ്കുബെൻ മക്വാനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. മാങ്കുബെൻ കുഞ്ഞിന് ജന്മം തയ്യാറെടുക്കുമ്പോൾ ആമ്പുലൻസിന് പുറത്ത് മനുഷ്യമണം അടിച്ചതിനെ തുടർന്ന് കാത്തിരുന്നത് സിംഹക്കൂട്ടം. വെള്ളിയാഴ്ച പുലർച്ചെ 2.30നായിരുന്നു മാങ്കുബെന്നിന്റെ കൊടും കാട്ടിലെ പ്രസവം. അഹമ്മദാബാദ് ലുനാസാപുർ സ്വദേശിയായ മാങ്കുബെന്നിനെ ജാഫർബാദിലെ ആശുപത്രിയിലേക്ക് പ്രസവത്തിനായി ആംബുലൻസിലാണ് കൊണ്ടു പോയത്. നഴ്‌സായി അശോക് മക്വാനയെന്ന യുവാവ് മാത്രമേ ആംബുലൻസിൽ ഉണ്ടായിരുന്നുള്ളൂ. മാങ്കുബെൻ ആൺകുഞ്ഞിന് ജന്മം നൽകുമ്പോൾ 12 സിംഹങ്ങളണ് ഇരയെ തേടി ആമ്പുലൻസിന് പുറത്ത് കാവൽ ഇരുന്നത്. യാത്രാ മധ്യേ പ്രസവ വേദന കടുത്തതോടെയാണ് ഡ്രൈവർ ആംബുലൻസ് കൊടം കാട്ടിൽ നിർത്തിയത്. ഫോണിലൂടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് പ്രസവമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അശോക്. അപ്പോഴാണ് 12 പേരടങ്ങുന്ന സിംഹക്കൂട്ടം വാഹനത്തിന് മു
അഹമ്മദാബാദ്: പ്രസവവേദന കൊണ്ടു പുളഞ്ഞ യുവതിക്ക് വനത്തിനുള്ളിൽ സിംഹങ്ങളുടെ കാവലിൽ സുഖ പ്രസവം. ആമ്പുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് 32കാരിയായ മാങ്കുബെൻ മക്വാനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. മാങ്കുബെൻ കുഞ്ഞിന് ജന്മം തയ്യാറെടുക്കുമ്പോൾ ആമ്പുലൻസിന് പുറത്ത് മനുഷ്യമണം അടിച്ചതിനെ തുടർന്ന് കാത്തിരുന്നത് സിംഹക്കൂട്ടം.
വെള്ളിയാഴ്ച പുലർച്ചെ 2.30നായിരുന്നു മാങ്കുബെന്നിന്റെ കൊടും കാട്ടിലെ പ്രസവം. അഹമ്മദാബാദ് ലുനാസാപുർ സ്വദേശിയായ മാങ്കുബെന്നിനെ ജാഫർബാദിലെ ആശുപത്രിയിലേക്ക് പ്രസവത്തിനായി ആംബുലൻസിലാണ് കൊണ്ടു പോയത്. നഴ്‌സായി അശോക് മക്വാനയെന്ന യുവാവ് മാത്രമേ ആംബുലൻസിൽ ഉണ്ടായിരുന്നുള്ളൂ. മാങ്കുബെൻ ആൺകുഞ്ഞിന് ജന്മം നൽകുമ്പോൾ 12 സിംഹങ്ങളണ് ഇരയെ തേടി ആമ്പുലൻസിന് പുറത്ത് കാവൽ ഇരുന്നത്.
യാത്രാ മധ്യേ പ്രസവ വേദന കടുത്തതോടെയാണ് ഡ്രൈവർ ആംബുലൻസ് കൊടം കാട്ടിൽ നിർത്തിയത്. ഫോണിലൂടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് പ്രസവമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അശോക്. അപ്പോഴാണ് 12 പേരടങ്ങുന്ന സിംഹക്കൂട്ടം വാഹനത്തിന് മുമ്പിലേക്ക് ചാടി വീണത്.
ആമ്പുലൻസിനുള്ളിൽ പ്രസവം നടക്കുമ്പോൾ പുറത്ത് മനുഷ്യമാംസത്തിനായി സിംഹങ്ങളും കാത്തിരുന്നു. എന്നാൽ ധൈര്യം സംഭരിച്ച് മാങ്കുബെന്നിനും കുട്ടിക്കുമായി ആമ്പുലൻസിലുള്ളവർ ശുശ്രൂഷയും നൽകി. 20 മിനുട്ടോളം പ്രസവം നീണ്ടു .ആ സമയമത്രയും ആംബുലൻസിനോട് ചേർന്ന് വലിയ സിംഹക്കൂട്ടം തന്നെയുണ്ടായിരുന്നു