ചെന്നൈ: തമിഴ്‌നാട്ടിൽ പാനീ പൂരി കഴിച്ചതിനേ തുടർന്ന് യുവതി മരിച്ചു. 34 വയസുള്ള യുവതിയാണ് സഹോദരൻ നൽകിയ പാനീ പൂരി കഴിച്ചതിനേ തുടർന്ന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗാന്ധിനഗർ പ്രദേശത്ത് താമസിക്കുന്ന രോഹിണി എന്ന സ്ത്രീയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഇവർ അവിവാഹിതയായിരുന്നു. വ്യാഴാഴ്ചയാണ് ലഘു ഭക്ഷണം എന്ന നിലയിൽ സഹോദരൻ ഇവർക്ക് പാനീ പൂരി നൽകിയത്.

പാനീ പൂരി കഴിച്ച രോഹിണി ഛർദ്ദിച്ചു. തുടർന്ന് ഇവർ അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളെ അടക്കം ചോദ്യം ചെയ്തുവരികയാണ്.