- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഐപികൾ കൂട്ടത്തോടെ എത്തിയപ്പോൾ യുവതിയുടെ കണക്ഷൻ ഫ്ളൈറ്റ് മുടങ്ങി; ദേഷ്യപ്പെട്ട് നിൽക്കുമ്പോൾ മുന്നിലെത്തിയത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം; മന്ത്രിയാണെന്ന് നോക്കാതെ പരസ്യമായി പൊട്ടിച്ചെറിച്ച് ചീത്തവിളികളുമായി യാത്രക്കാരി; വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ചെവിക്കൊള്ളാൻ തയ്യാറാകാതെ യുവതിയുടെ ക്ഷോഭം
ഇംഫാൽ: വിഐപിമാരുടെ യാത്രകൾ എപ്പോഴും ദുരുതത്തിലാക്കുന്നത് സാധാരണക്കാരെയാണ്. അത് റോഡ് വഴിയാണെങ്കിലും വ്യോമ-ട്രെയിൻ മാർഗ്ഗത്തിലായാലോ ശരി ബുദ്ധിമുട്ടുകൾ യാത്രക്കാർക്കാണ്. അത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാലും പ്രതികരിക്കാൻ മടിക്കുന്നവരാണ് പൊതുയുള്ളവർ. എന്നാൽ, ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് വിഐപികളുടെ തിരക്കു കാരണം തനിക്ക് കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടമായെന്ന് ബോധ്യമായതോടെ ഡോക്ടറായ യുവതി പൊട്ടിത്തെറിച്ചു കൊണ്ടാണ് പ്രതികരിച്ചത്. തന്റെ മുന്നിൽ നിൽക്കുന്നത് അധികാരമുള്ള മന്ത്രിയാണ് എന്നൊന്നും നോക്കിയില്ല. ദൗർഭാഗ്യത്തിന് യുവതിയുടെ രോഷത്തിന് ഇരയായ മന്ത്രി മലയാളിയായ അൽഫോൻസ് കണ്ണന്താനമായിപ്പോയി. വിഐപികൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് വിമാനങ്ങൾ വൈകിയതു കൊണ്ടാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് യാത്രക്കാരി പൊട്ടിത്തെറിച്ചത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് അനന്തമായി വിമാനങ്ങൾ വൈകിയതിനെ തുടർന്ന് കണക്ഷൻ ഫ്ളൈറ്റ് നഷ്ടമായ യുവതി കണ്ണന്താനത്തോട് പൊട്ടിത്തെറിച്ചത്. ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ ഡോക്ടറായി ജോലി നോക
ഇംഫാൽ: വിഐപിമാരുടെ യാത്രകൾ എപ്പോഴും ദുരുതത്തിലാക്കുന്നത് സാധാരണക്കാരെയാണ്. അത് റോഡ് വഴിയാണെങ്കിലും വ്യോമ-ട്രെയിൻ മാർഗ്ഗത്തിലായാലോ ശരി ബുദ്ധിമുട്ടുകൾ യാത്രക്കാർക്കാണ്. അത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാലും പ്രതികരിക്കാൻ മടിക്കുന്നവരാണ് പൊതുയുള്ളവർ. എന്നാൽ, ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് വിഐപികളുടെ തിരക്കു കാരണം തനിക്ക് കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടമായെന്ന് ബോധ്യമായതോടെ ഡോക്ടറായ യുവതി പൊട്ടിത്തെറിച്ചു കൊണ്ടാണ് പ്രതികരിച്ചത്. തന്റെ മുന്നിൽ നിൽക്കുന്നത് അധികാരമുള്ള മന്ത്രിയാണ് എന്നൊന്നും നോക്കിയില്ല. ദൗർഭാഗ്യത്തിന് യുവതിയുടെ രോഷത്തിന് ഇരയായ മന്ത്രി മലയാളിയായ അൽഫോൻസ് കണ്ണന്താനമായിപ്പോയി.
വിഐപികൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് വിമാനങ്ങൾ വൈകിയതു കൊണ്ടാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് യാത്രക്കാരി പൊട്ടിത്തെറിച്ചത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലാണ് അനന്തമായി വിമാനങ്ങൾ വൈകിയതിനെ തുടർന്ന് കണക്ഷൻ ഫ്ളൈറ്റ് നഷ്ടമായ യുവതി കണ്ണന്താനത്തോട് പൊട്ടിത്തെറിച്ചത്.
ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ ഡോക്ടറായി ജോലി നോക്കുന്ന യുവതിക്ക് വിഐപികളുടെ കൂട്ടത്തോടെയുള്ള വരവ് കാരണം കണക്ഷൻ ഫ്ളൈറ്റ് നഷ്ടപ്പെടുകയായിരുന്നു. ഇതിൽ ക്ഷുഭിതയായിരിക്കയായിരുന്നു യുവതി. ഇതിനിടെയാണ് വിമാനം ഇറങ്ങിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തിയത്. ഇതോടെ കണ്ണന്താനത്തോട് ക്ഷോഭിക്കുകയായിരുന്നു അവർ. രാജ്യത്തെ വിഐപി സംസ്‌കാരത്തെ ശപിച്ചു കൊണ്ട സംസാരിച്ച യുവതി കത്തിക്കയറുകയായിരുന്നു.
മന്ത്രിക്ക് നേരെ വിരൽചൂണ്ടി ദേഷ്യം കൊണ്ട് ജ്വലിച്ച അവർ വിമാനം വൈകിയതിന് കണ്ണന്താനം വിശദീകരണം എഴുതി തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, മണിപ്പൂരിൽ നടക്കുന്ന സാങ്ക്ഹോയ് ഫെസ്റ്റിനായി രാഷ്ട്രപതിയടക്കമുള്ളവർ വന്നതിനാലാണ് വിമാനങ്ങൾ വൈകിയതെന്ന് കണ്ണന്താനം വിശദീകരിച്ചു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ യുവതി തയ്യാറായില്ല. അവർ തുടർന്നും ക്ഷോഭിച്ച് സംസാരിക്കുകയായിരുന്നു.
മന്ത്രിയോട് ക്ഷുഭിതയാവുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഗുരുതര നിലയിൽ കിടക്കുന്ന തന്റെ രോഗിയെ ചികിത്സിക്കുന്നതിനായി പട്നയിലേക്ക് പോവാനായാണ് ഡോക്ടർ എത്തിയത്. എന്നാൽ വിവിഐപിക്ക് വേണ്ടി വിമാനം പുറപ്പെടുന്നത് അധികൃതർ വൈകിപ്പിച്ചു. 2.45ന് പുറപ്പെടേണ്ട വിമാനം വൈകിയതാണ് ഡോക്ടർ യുവതിയെ പ്രകോപിപ്പിച്ചത്. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനോടും യുവതി ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം.