- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിൽ നിന്നും വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു; ഫ്ലാറ്റിന്റെ മുകളിൽനിന്നും വീണ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കയ്യിൽ നിന്നും വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവെ ഫ്ലാറ്റിന്റെ മുകളിൽനിന്നും വീണ യുവതി മരിച്ചു. വർക്കല ഇടവയിലാണ് സംഭവം. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളിൽ നിൽക്കവെ കയ്യിൽനിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്കു വീണത്. ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്കു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിമയുടെ ഭർത്താവ് അബു ഫസൽ ദുബായിലാണ്.
Next Story