- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസാഫർനഗറിൽ രാത്രിയിൽ വീട്ടിലേക്ക് മടങ്ങവെ ദമ്പതികളെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു; ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസിൽ പത്ത് പേർ അറസ്റ്റിൽ; പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തർ
ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പത്ത് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവിനെ മർദിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം 21-കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. യുവതിയെ ബലാത്സംഗം ചെയ്ത നാലുപേരും ഇവർക്കൊപ്പമുണ്ടായിരുന്ന ആറുപേരെയുമാണ് അറസ്റ്റിലായത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു.
യുവതിയും 24-കാരനായ ഭർത്താവും യുവതിയുടെ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പത്തുപേരാണ് രാത്രി റോഡരിലികിട്ട് ദമ്പതിമാരെ ആക്രമിച്ചത്. ഉപദ്രവിക്കരുതെന്ന് ദമ്പതിമാർ കരഞ്ഞുപറഞ്ഞെങ്കിലും പ്രതികൾ ചെവികൊണ്ടില്ല. നാലുപേർ യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ സംഘത്തിലുണ്ടായിരുന്ന ബാക്കി ആറുപേരും ഇത് കണ്ടുനിൽക്കുകയായിരുന്നു.
യുവതിയുടെ അമ്മയെ കാണാനായാണ് ദമ്പതിമാർ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയത്. എന്നാൽ വീട്ടിലുണ്ടായിരുന്ന കുഞ്ഞിന് പനിയുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഏറെ വൈകിയതിനാൽ വാഹനങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ദമ്പതിമാർ നടന്നുപോകാൻ തീരുമാനിച്ചു. യാത്രയ്ക്കിടെയാണ് പത്തംഗ സംഘം ബൈക്കുകളിലെത്തിയത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബൈക്കുകളിലുണ്ടായിരുന്നത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ബൈക്കുകളിൽ ഇവരെല്ലാം ആദ്യം ദമ്പതിമാരെ പിന്തുടർന്നു. യുവതിക്ക് നേരേ അശ്ലീലം പറയാൻ തുടങ്ങിയതോടെ ഭർത്താവ് ഇവരെ ചോദ്യംചെയ്തു. ഇതോടെ യുവാക്കൾ ഭർത്താവിനെ മർദിക്കുകയും റോഡിൽനിന്ന് അല്പംമാറിയുള്ള ഒരു മരത്തിൽ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നാലുപേർ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.
യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് മടങ്ങിയത്. വിവരം പൊലീസിനെ അറിയിച്ചാൽ അതിന്റെ ഭവിഷത്തുകൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ ദമ്പതിമാർ കുടുംബാംഗങ്ങളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആക്രമണത്തിനിടെ പ്രതികളിൽ ചിലർ പേര് വിളിച്ചത് യുവതി ശ്രദ്ധിച്ചിരുന്നു. ഈ പേരുകളും യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം നടത്തി പത്ത് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും എസ്.എസ്‌പി. അഭിഷേക് യാദവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്