നാഫി ഡയബി എന്ന യുവതിയാണ് 42000 അടി ഉയരത്തിൽ വച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കടിഞ്ഞു എന്നാണ് ഈ സുന്ദരികുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ടർക്കിഷ് എയർലൈൻസിൽ ഗ്വിനിയയിൽ നിന്നും ഇസാതാംബുളിലേക്കുള്ള യാത്രയിലാണ് ഫ്രഞ്ച് യുവതിയുടെ പ്രവസം നടന്നത്.

വിമാനത്തിൽ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നൽകിയത് കാബിൻ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തിൽ പുതുതായി എത്തിയ അത്ഥിയെ ആഘോഷപൂർവ്വമാണ് എല്ലാവരും സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എയർലൈൻസ് അധികൃതർ പങ്കുവച്ചിട്ടുണ്ട്.

വിമാനത്തിന്റെ ക്യാപ്ടനും എയർഹോസ്റ്റസ്മാരും കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. യാത്രക്കാരും കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

പ്രസവം നടന്നതിനെ തുടർന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുർക്കിൻ ഫാസോയിൽ വിമനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തിൽ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും എയർലൈൻസ് ട്വീറ്റ് ചെയ്തിട്ടുണ്ട്

തങ്ങളുടെ വിമാനത്തിൽ അത്ഥിയായെത്തിയ കുഞ്ഞുരാജകുമാരിക്ക് സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് എയർലൈൻസ് അധികൃതർ. സാധാരണ വിമാനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആജീവനാന്ത സൗജന്യയാത്രയാണ് എയർലൈൻസ് നൽകാറുള്ളത്. എന്നാൽ ചില കമ്പനികൾ നിശ്ചിത ദൂരത്തേക്കുള്ള യാത്രയും നൽകാറുണ്ട്. എന്നും ഓർക്കുന്ന ഒരു സമ്മാനം തന്നെയാകും കടിഞ്ഞുവിനായി എയർലൈൻസ് അധികൃതർ പ്രഖ്യാപിക്കുക.