- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരുന്നു കാത്തിരുന്നു 39 കാരി ജന്മം നല്കിയത് തവള കുഞ്ഞിന്; ആശുപത്രി അധികൃതർക്കു രക്ഷപ്പെടുത്താൻ കഴിയാതിരുന്ന കുഞ്ഞിനെ കത്തിച്ചു കളഞ്ഞു; സിംബാബ്‌വെയിലെ അദ്ഭുത പ്രസവത്തിൽ വിശദീകരണം നല്കാനാകാതെ മെഡിക്കൽ സയൻസ്
ഹരാരെ: ഞെട്ടിക്കുന്ന വാർത്തയാണ് തെക്കൻ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ ഒരു ഗ്രാമത്തിലെ സ്ത്രീ ജന്മം നല്കിയത് തവളയ്ക്കു സമാനമായ ജീവിക്കാണ്. ആശുപത്രി അധികൃതർക്കു രക്ഷിക്കാൻ കഴിയാതിരുന്ന ജീവിയുടെ മൃതദേഹം പിന്നീട് ഗ്രാമീണർ കത്തിച്ചുകളഞ്ഞു. പടിഞ്ഞാറൻ സിംബാബ്‌വെയിലെ കോക്വേ ഗ്രാമത്തിൽനിന്നുള്ള പ്രീഷിയസ് ന്യാതി എന്ന 36 കാരിയാണ് അദ്ഭുത ശിശുവിന് ജന്മം നല്കിയത്. മാസം തികയാതെയായിരുന്നു പ്രസവം. എട്ടു മാസം ഗർഭിണിയായിരുന്ന പ്രീഷിയസ് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തവളയെപ്പൊലീരിക്കുന്ന വളരെ ചെറിയ ഒരു കുഞ്ഞിനാണ് ഇവർ ജന്മം നല്കിയത്. കൈപ്പത്തിയുടെ അത്രയും വലിപ്പം പോലും കുഞ്ഞിനില്ലായിരുന്നു. ഞെട്ടിപ്പോയ ആശുപത്രി അധികൃതർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാർത്തയറിഞ്ഞ പ്രീഷിയസിന്റെ ഭർത്താവ് ഓടി ആശുപത്രിയിലെത്തി. കാത്തിരുന്നു കാത്തിരുന്നു ഭാര്യ ജന്മം നല്കിയ കുഞ്ഞിനെ കണ്ട് ഭർത്താവും ഞെട്ടിപ്പോയി. ഇനി എന്തു ചെയ്യണമെന്ന
ഹരാരെ: ഞെട്ടിക്കുന്ന വാർത്തയാണ് തെക്കൻ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ ഒരു ഗ്രാമത്തിലെ സ്ത്രീ ജന്മം നല്കിയത് തവളയ്ക്കു സമാനമായ ജീവിക്കാണ്. ആശുപത്രി അധികൃതർക്കു രക്ഷിക്കാൻ കഴിയാതിരുന്ന ജീവിയുടെ മൃതദേഹം പിന്നീട് ഗ്രാമീണർ കത്തിച്ചുകളഞ്ഞു.
പടിഞ്ഞാറൻ സിംബാബ്‌വെയിലെ കോക്വേ ഗ്രാമത്തിൽനിന്നുള്ള പ്രീഷിയസ് ന്യാതി എന്ന 36 കാരിയാണ് അദ്ഭുത ശിശുവിന് ജന്മം നല്കിയത്. മാസം തികയാതെയായിരുന്നു പ്രസവം. എട്ടു മാസം ഗർഭിണിയായിരുന്ന പ്രീഷിയസ് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തവളയെപ്പൊലീരിക്കുന്ന വളരെ ചെറിയ ഒരു കുഞ്ഞിനാണ് ഇവർ ജന്മം നല്കിയത്. കൈപ്പത്തിയുടെ അത്രയും വലിപ്പം പോലും കുഞ്ഞിനില്ലായിരുന്നു. ഞെട്ടിപ്പോയ ആശുപത്രി അധികൃതർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വാർത്തയറിഞ്ഞ പ്രീഷിയസിന്റെ ഭർത്താവ് ഓടി ആശുപത്രിയിലെത്തി. കാത്തിരുന്നു കാത്തിരുന്നു ഭാര്യ ജന്മം നല്കിയ കുഞ്ഞിനെ കണ്ട് ഭർത്താവും ഞെട്ടിപ്പോയി. ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ ഗ്രാമ മുഖ്യന്റെ തീരുമാനം അറിയുന്നതിനായി കുഞ്ഞിന്റെ മൃതദേഹവുമായി ദമ്പതികൾ ഗ്രാമത്തിലെത്തി. തവളയെപൊലീരിക്കുന്ന ഈ ജീവിയുടെ മൃതദേഹം കത്തിച്ചു കളയനായിരുന്നു ഗ്രാമമുഖ്യന്റെ നിർദ്ദേശം.
യുവതി തവളയ്ക്കു സമാനമായ ജീവിക്കു ജന്മം നല്കിയ കാര്യം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ട് തങ്ങൾ ഞെട്ടിപ്പോയി എന്നും ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പറഞ്ഞു. സംഭവത്തിൽ ഒരു വിശദീകരണവും നല്കാതെ മെഡിക്കൽ സയൻസ് വൃത്തങ്ങൾ കൈമലർത്തുകയാണ്.
ഒരു കുഞ്ഞിനെയാണ് താൻ പ്രതീക്ഷിച്ചതെങ്കിലും ദൈവം എനിക്കു നല്കയത് ഇതാണ്. നകര തുല്യമായ അനുഭവമാണ് എനിക്ക് ഉണ്ടായിരിക്കുന്നത്. ശിഷ്ടകാലം മുഴുവൻ ഇക്കാര്യം തന്നെ വേട്ടയാടും- പ്രീഷിയസ് പറഞ്ഞു.