- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഞ്ഞു വന്ന സ്വകാര്യ ബസിടിച്ച് മരിച്ച അഞ്ജു ദമ്പതികളുടെ ഏക മകൾ; കോട്ടയത്തെ എക്സ്‌പോർട്ട് കമ്പനി മാനേജരുടെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും
വൈറ്റില: കൂട്ടുകാരികളുമൊത്തു വൈറ്റില ഹബ്ബിൽനിന്നു പുറത്തേക്കു വരികയായിരുന്ന യുവതി അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുമരിച്ചു.. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെ മൊബിലിറ്റി ഹബ്ബിന്റെ മുഖ്യകവാടത്തിലായിരുന്നു അപകടം. കോട്ടയം കഞ്ഞിക്കുഴി ശ്രീവിലാസത്തിൽ രാജേന്ദ്രപ്പണിക്കരുടെയും സുധാ പണിക്കരുടെയും ഏക മകൾ അഞ്ജു ആർ. നായർ (28) ആണ് മരിച്ചത്. കോട്ടയം സി.കെ. ട്രേഡേഴ്സ് എക്സ്‌പോർട്ട് മാനേജരായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ അപകടം നടന്നയുടൻ ഓടിക്കൂടിയ യാത്രക്കാരും ഓട്ടോത്തൊഴിലാളികളും പാലാരിവട്ടം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയത്ത് നിന്ന് കൊച്ചിയിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു അഞ്ജു. കളമശ്ശേരി ഏരൂരിനടത്തെ ബന്ധുവീട്ടൽ പോകാനായിരുന്നു എത്തിയത്. ഇവർ കാറുമായി വൈറ്റില ഹബ്ബിന് പുറത്ത് കാത്തു നിന്നു. ഇതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് അഞ്ജുവിന
വൈറ്റില: കൂട്ടുകാരികളുമൊത്തു വൈറ്റില ഹബ്ബിൽനിന്നു പുറത്തേക്കു വരികയായിരുന്ന യുവതി അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുമരിച്ചു.. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെ മൊബിലിറ്റി ഹബ്ബിന്റെ മുഖ്യകവാടത്തിലായിരുന്നു അപകടം.
കോട്ടയം കഞ്ഞിക്കുഴി ശ്രീവിലാസത്തിൽ രാജേന്ദ്രപ്പണിക്കരുടെയും സുധാ പണിക്കരുടെയും ഏക മകൾ അഞ്ജു ആർ. നായർ (28) ആണ് മരിച്ചത്. കോട്ടയം സി.കെ. ട്രേഡേഴ്സ് എക്സ്‌പോർട്ട് മാനേജരായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ അപകടം നടന്നയുടൻ ഓടിക്കൂടിയ യാത്രക്കാരും ഓട്ടോത്തൊഴിലാളികളും പാലാരിവട്ടം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയത്ത് നിന്ന് കൊച്ചിയിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു അഞ്ജു. കളമശ്ശേരി ഏരൂരിനടത്തെ ബന്ധുവീട്ടൽ പോകാനായിരുന്നു എത്തിയത്. ഇവർ കാറുമായി വൈറ്റില ഹബ്ബിന് പുറത്ത് കാത്തു നിന്നു. ഇതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് അഞ്ജുവിന്റെ ജീവനെടുത്തത്. അഞ്ജുവിനെ കൂട്ടികൊണ്ട് പോകാനെത്തിയ ബന്ധുകളും പകച്ചു പോയി. ഓട്ടോ ഡ്രൈവർമാരായിരുന്നു അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.
അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രിക ബസാണ് അപകടമുണ്ടാക്കിയത്. വൈറ്റില ഹബ്ബിൽ ബസുകളുടെ പരക്കംപാച്ചിലിനെ കുറിച്ച് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആരും നടപടിയെടുത്തില്ല. ഇതാണ് അഞ്ജുവിന്റെ ജീവനെടുക്കുന്നത്.