- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൃഷിയിടത്തിൽ ഭൂവുടമയുടെ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു; കേസെടുത്ത് പൊലീസ്
രാജ്കോട്ട്: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ഭൂവുടമയുടെ പീഡനത്തിന് ഇരയായി 30കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ഭൂവുടമയായ യുവരാജ് സിങ് പാർമറിനെതിരേ പൊലീസ് കേസെടുത്തത്.
സുരേന്ദ്രർനഗറിലെ വന്ദ്വാൻ താലൂക്കിലാണ് സംഭവം. കൃഷിയിടത്തിൽ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തിൽ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവിൽപോയി.
യുവതിയുടെ ഭർത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നൽകാമെന്ന് പറഞ്ഞാണ് പാർമർ ദമ്പതികളെ കൃഷിതോട്ടത്തിൽ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭർത്താവിനെ അവർ പീഡന വിവരം അറിയിക്കുകയും ചെയ്തു. പീഡനത്തെ എതിർത്ത യുവതിയെ പാർമർ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.




